കാസര്‍കോട്: (www.evisionnews.in) ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനുകളിലും ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. ബി ജെ പി ജില്ലാ പ്രസിഡണ്ട് പി സുരേഷ് കുമാര്‍ ഷെട്ടി വോര്‍ക്കാടി ഡിവിഷനിലും ജില്ലാ ജന. സെക്രട്ടറി കെ ശ്രീകാന്ത് എടനീരിലും മത്സരിക്കും. യുവമോര്‍ച്ച മുന്‍ ജില്ലാ പ്രസിഡണ്ടും ഹോസ്ദുര്‍ഗ് വാര്‍ഡിലെ അഭിഭാഷകനും തൃക്കനാട് സ്വദേശിയുമാണ് ശ്രീകാന്ത്.
സുരേഷ് കുമാര്‍ ഷെട്ടി കുമ്പള മുന്‍ ഗ്രാമപഞ്ചായത്ത് അംഗമാണ്. ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ടും മഹളാ മോര്‍ച്ച മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പ്രമീളാ സി നായക് ദേലമ്പാടി ഡിവിഷനിലും മത്സരിക്കും. അഡൂര്‍ സ്വദേശിനിയാണ്. യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് പി ആര്‍ സുനില്‍ കുമ്പള ഡിവിഷനില്‍ മത്സരിക്കും. നാരമ്പാടി സ്വദേശിയാണ്.
മറ്റു സ്ഥാനാര്‍ത്ഥികള്‍: പുഷ്പ അമയ്ക്കല(പുത്തിഗെ), എച്ച് ഗോപി(ബേഡകം), കെ. ശോഭന(പിലിക്കോട്), ഗംഗ സദാശിവന്‍(ചെങ്കള), എന്‍ ബാബുരാജ്(ഉദുമ), കെ. ജയകുമാര്‍(പെരിയ), സതി വിജയന്‍(കള്ളാര്‍), ശോഭ ചന്ദ്രന്‍(ചിറ്റാരിക്കാല്‍), എസ് കെ ചന്ദ്രന്‍(കരിന്തളം), എന്‍ ശൈലജ(ചെറുവത്തൂര്‍), വി കുഞ്ഞിരാമന്‍(മടിക്കൈ), ചഞ്ചലാക്ഷി(മഞ്ചേശ്വരം).
keywords: bjp-kasaragod-district-panchayath-candidate

Post a Comment
0 Comments