Type Here to Get Search Results !

Bottom Ad

റോമിംഗ് ചാര്‍ജ്ജ് എടുത്ത് കളയണം: എംഡിഎ


ഉപ്പള: (www.evisionnews.in) റോമിംഗ് ചാര്‍ജ്ജ് എടുത്തുകളയാന്‍ സ്വകാര്യ മൊബൈല്‍ കമ്പനികള്‍ തയാറാകണമെന്ന് മൊബൈല്‍ ഡീലേര്‍സ് അസോസിയേഷന്‍ ഉപ്പള മേഖല കമ്മിറ്റി ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. 

റോമിംഗ് ചാര്‍ജ്ജ് എടുത്തുകളയണമെന്നാണ് ട്രായിയുടെ നിര്‍ദ്ദേശം. ബിഎസ്എന്‍എല്‍ ഇത് നടപ്പാക്കുകയും ചെയ്തു. എന്നാല്‍ സ്വകാര്യ കമ്പനികള്‍ ഇപ്പോഴും പണം പിഴിഞ്ഞുകൊണ്ടിരിക്കുന്നു. ഇതിനെതിരെ നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു. 

്കര്‍ണാടകയുടെ അതിര്‍ത്തി പങ്കിടുന്ന കാസര്‍കോട് ജില്ലക്കാര്‍ക്കാണ് റോമിംഗ് ഏറെ പ്രയാസം സൃഷ്ടിക്കുന്നത്. ആശുപത്രി, വിമാനതാവളം, കച്ചവടം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി നിത്യവും മംഗലാപുരത്തേക്ക് പോകുന്നവര്‍ക്ക് റോമിംഗിലൂടെ വലിയ തുകയാണ് നഷ്ടമാകുന്നത്. കുമ്പള വ്യാപാര ഭവനില്‍ ചേര്‍ന്ന യോഗം വ്യാപാരി വ്യസായി ഏകോപന സമിതി കുമ്പള യൂണിറ്റ് സെക്രട്ടറി സതീഷ് ഉദ്്ഘാടനം ചെയ്തു. ഉപ്പള മേഖല പ്രസിഡണ്ട് പ്രശാന്ത് എം.എം.കെ അധ്യക്ഷത വഹിച്ചു. മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം ഫോണ്‍ സോണ്‍ അസീസിന് നല്‍കി മൊബൈല്‍ ഡീലേര്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് അഷറഫ് നാല്‍ത്തടുക്ക നിര്‍വ്വഹിച്ചു. സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ ശ്രീനാഥ് ക്ലാസെടുത്തു. മൊബൈല്‍ ഡീലേര്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വിശ്വനാഥന്‍ ബദിയഡുക്ക മുഖ്യാതിഥിയായിരുന്നു. മേഖല ജനറല്‍ സെക്രട്ടറി ഖലീല്‍ ബിഎംഎ സ്വാഗതവും ട്രഷറര്‍ ഷെബീര്‍ കുമ്പള നന്ദിയും പറഞ്ഞു. 

ഭാരവാഹികള്‍: പ്രശാന്ത് എം.എം.കെ(പ്രസി) അസീസ് ഫോണ്‍സോണ്‍, ബഷീര്‍ ബന്തിയോട്(വൈസ് പ്രസി) ബിഎംഎ ഖലീല്‍(ജന സെക്ര) ഹംഷി ഉപ്പള, മുനീര്‍ ഹൊസങ്കടി(ജോ സെക്ര) ഷെബീര്‍ കുമ്പള(ട്രഷ). 

Post a Comment

0 Comments

Top Post Ad

Below Post Ad