Type Here to Get Search Results !

Bottom Ad

സഹപാഠികള്‍ പരിഹസിച്ചതിന് വിദ്യാര്‍ത്ഥി പുഴയില്‍ ചാടി; ദൃക്‌സാക്ഷികളായ യുവാക്കളുടെ ഇടപെടല്‍ രക്ഷയായി


കുമ്പള (www.evisionnews.in): സഹപാഠികള്‍ പരിഹസിച്ചതിന് വിദ്യാര്‍ത്ഥി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടി. സംഭവം നേരില്‍ കണ്ട യുവാക്കള്‍ പിന്നാലെ ചാടി കുട്ടിയെ രക്ഷപ്പെടുത്തി. ഉത്തര്‍പ്രദേശ് സ്വദേശിയും കുമ്പള കഞ്ചിക്കട്ടയില്‍ താമസക്കാരനുമായ വിദ്യാര്‍ത്ഥിയാണ് കുമ്പള പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. 

ഓടിവന്ന കുട്ടി വെള്ളത്തിലേക്ക് വീഴുന്നത് കണ്ട മുഹമ്മദ് ഹനീഫ്, ആസിഫ്, നസീര്‍ എന്നിവരാണ് കുട്ടിയെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. തന്നെ ക്ലാസില്‍ വെച്ച് പരിഹസിച്ചതിലുള്ള വിഷമം സഹിക്കാതെ വന്നപ്പോള്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് കുട്ടി പറഞ്ഞത്.


Keywords: Kasaragod-news-student-jump-in-to-river- 

Post a Comment

0 Comments

Top Post Ad

Below Post Ad