Type Here to Get Search Results !

Bottom Ad

വിദ്യാര്‍ത്ഥിനിയെ ശല്ല്യം ചെയ്തത് ചോദ്യം ചെയ്ത സി.പി.എം പ്രവര്‍ത്തകനെ അക്രമിച്ചു


കാഞ്ഞങ്ങാട്: (www.evisionnews.in) സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ശല്ല്യം ചെയ്തവരെ പോലീസിലേല്‍പ്പിക്കുകയും ചെയ്തതിന്റെ പ്രതികാരമായി സി.പി.എം പ്രവര്‍ത്തകനെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നാക്രമിച്ചതായി പരാതി.

പുല്ലൂരിലെ മണിക്കുട്ടി ബാബുവിനെയാണ്(42) കഴിഞ്ഞ ദിവസം കൂളിയങ്കാലിനു സമീപം വെച്ച് ആറങ്ങാടിയിലെ ബഷീര്‍, നാസര്‍, സുബൈര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അക്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒമ്പതുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. 

രാവണേശ്വരം സ്‌കൂളില്‍ പ്ലസ്ടുവിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ കഴിഞ്ഞ മാര്‍ച്ചിലാണ് ചാലിങ്കാലിനടുത്തുവെച്ച് മുസ്ലീം ലീഗുകാര്‍ ശല്ല്യപ്പെടുത്തിയത്.

keywords: student-hurt-cpm-iuml-clash-beat




Post a Comment

0 Comments

Top Post Ad

Below Post Ad