കാസര്‍കോട്: (www.evisionnews.in) മധൂര്‍ പട്‌ലയില്‍നിന്ന് കാണാതായ പതിനഞ്ചുകാരനെ മയക്കുമരുന്ന് മാഫിയയുടെ പിടിയില്‍ നിന്ന് മോചിപ്പിച്ച് രക്ഷിതാക്കള്‍ക്ക് തിരിച്ചേല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാവ് കരീം, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ എംഎ മജീദ്,അസ്ലം പടഌകാദര്‍ അരമന,ഹാരിസ് പടഌതുടങ്ങിയവരുടെ നേതൃത്വത്തില്‍ അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് വെള്ളിയാഴ്ച നിവേദനം നല്‍കി.
കഴിഞ്ഞ ചെറിയ പെരുന്നാളിന് മുമ്പാണ് പടന്നയിലെ ദര്‍സ് വിദ്യാര്‍ത്ഥിയായിരുന്ന പട്‌ല സ്വദേശി ബിലാലിനെ കാണാതായത്. പെരുന്നാള്‍ വസ്ത്രം വാങ്ങാനെന്ന് പറഞ്ഞ് പുറത്തുപോയ കുട്ടി പിന്നാട് തിരിച്ചെത്തിയില്ല. ഇതുസംബന്ധിച്ച് പോലീസ് നടത്തിയ തിരച്ചിലില്‍ ബിലാല്‍ മയക്കുമരുന്നു മാഫിയയുടെ തടവിലുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ഈ വഴിക്കും അന്യേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ ബിലാല്‍ ഉണ്ടെന്നറിഞ്ഞ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബിലാലിനെ കണ്ടെത്താനുള്ള കര്‍മ്മസമിതിക്ക് പട്‌ലയില്‍ ചേര്‍ന്ന നാട്ടുകാരുടെ കണ്‍വെന്‍ഷനില്‍ രൂപം നല്‍കി. മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷനായിരുന്നു. ഹാരിസ് പട്‌ല സ്വാഗതം പറഞ്ഞു. ബി. ബഷീര്‍ നന്ദി പറഞ്ഞു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പി. എ അബൂബക്കറിനെയും കണ്‍വീനറായി എം. എ മജീദിനെയും ട്രഷററായി അസ്‌ലം പട്‌ലയെയും തിരഞ്ഞെടുത്തു.
keywords: patla-15-age-hands-mafia

Post a Comment
0 Comments