Type Here to Get Search Results !

Bottom Ad

ചെന്നൈ എഗ്മൂര്‍ എക്‌സ്പ്രസ് പാളം തെറ്റി; 39 പേര്‍ക്ക് പരിക്ക്


ചെന്നൈ (www.evisionnews.in): മംഗളൂരുവിലേക്ക് വരികയായിരുന്ന ചെന്നൈ എഗ്മൂര്‍ എക്‌സ്പ്രസ് പാളം തെറ്റി 39 പേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് കൂടല്ലൂരിന് സമീപം പുവനൂരിലാണ് അപകടം. ട്രെയിനിന്റെ അവസാനത്തെ നാല് ബോഗികളാണ് പാളം തെറ്റിയത്. പരിക്കേറ്റവരില്‍ മുപ്പത്തിയാറ് പേര്‍ക്ക് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. മൂന്നു പേരെ വൃദ്ധാചലത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റെയില്‍വേ അധികൃതര്‍ പറഞ്ഞു

അപകടത്തില്‍ പെട്ടവരില്‍ 25 പേര്‍ സ്ത്രീകളാണ്. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ചെന്നൈയിലേയ്ക്കുള്ള ട്രെയിനുകള്‍ കുംഭകോണം, സേലം വഴി തിരിച്ചുവിട്ടിരിക്കുകയാണ്.


Keywords; Kasaragod-news-chennai-express-news-train-crash

Post a Comment

0 Comments

Top Post Ad

Below Post Ad