കാഞ്ഞങ്ങാട് (www.evisionnews.in): മുച്ചക്ര സ്‌കൂട്ടര്‍ മരത്തിലിടിച്ച് നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. കാഞ്ഞിരടുക്കത്തെ അനീഷ് (30), സുഹൃത്ത് ഷിജി മാത്യു (32) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ അമ്പലത്തറ ഇരിയ ഗവ ഹൈസ്‌കൂളിന് സമീപമാണ് അപകടം.
വികലാംഗനായ അനീഷാണ് മുച്ചക്ര സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണംവിട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍തന്നെ ഇവരെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
അമ്പലത്തറ കാഞ്ഞിരടുക്കം കറുകപ്പള്ളി ജോസഫ് -അന്നമ്മ ദമ്പതികളുടെ മകനാണ് അനീഷ്. സഹോദരി അമ്പിളി. പരേതനായ ഏറ്റുമാനൂര്‍കാരന്‍ മാത്യു-റോസമ്മ ദമ്പതികളുടെ മകനാണ് ഷിബു മാത്യു. സഹോദരങ്ങള്‍: ബാബു, സാബു, സിന്ധു. ഇരുവരും അവിവാഹിതരാണ്.
Keywords: Kasaragod-news-amblathara-scooter-bike

Post a Comment
0 Comments