ന്യൂഡല്‍ഹി: (www.evisionnews.in) ന്യൂഡല്‍ഹി വീണ്ടും വിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായി. അമന്‍ വിഹാര്‍ കോളനിയിലെ ഒരു വീട്ടിനുള്ളിലാണ് പ്ലസ് വണ്‍ കാരിയായ വിദ്യാര്‍ത്ഥിനിയെ രണ്ടുയുവാക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. യുവാക്കളെ നാട്ടുകാര്‍ പിടികൂടി നന്നായി കൈകാര്യം ചേര്‍ന്ന ശേഷം പോലീസിന് കൈമാറി.
ഞായറാഴ്ച രാവിലെ പ്രഭാതനടത്തത്തിന് ഇറങ്ങിയപ്പോഴാണ് പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ഒരു വാടക വീട്ടില്‍ ബന്ദിയാക്കിയ ശേഷം ബലാത്സംഗം ചെയ്തത്. പ്രതികള്‍ തങ്ങളുടെ ലൈംഗിക അതിക്രമത്തിന് ശേഷവും പെണ്‍കുട്ടിയെ കട്ടിലില്‍ ബന്ധിച്ച് കിടത്തുകയായിരുന്നു. സമയമേറെ വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താതായപ്പോഴാണ് പെണ്‍കുട്ടിയെ തേടി രക്ഷിതാക്കളും അയല്‍വാസികളും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചത്.
അതിനിടെ പെണ്‍കുട്ടി സ്ഥലത്തെ ഒരു വീട്ടില്‍ ബന്ധനസ്ഥയായിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ജനക്കൂട്ടം ഈ വീട്ടിലെത്തി വാതില്‍ തകര്‍ത്ത് അകത്തുകയറുകയായിരുന്നു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ഇരുവരെയും വലിച്ച് പുറത്തിട്ടായിരുന്നു കൈകാര്യം ചെയ്തത്. രാജ്യ തലസ്ഥാനത്ത് ബലാത്സംഗം ആവര്‍ത്തിക്കുന്നതിനെതിരെ വന്‍ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടയിലാണ് വീണ്ടും ഡെല്‍ഹിയെ ഞെട്ടിച്ച സംഭവം നടന്നത്.
keywords: delhi-rape-+1-gang-rape

Post a Comment
0 Comments