മഞ്ചേശ്വരം (www.evisionnews.in): പൈവളിഗെ ബായിക്കട്ടയിലെ മുഹമ്മദ് ആസിഫിനെ (30) വെട്ടിക്കൊന്ന സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. ബായാര്‍ പദവിലെ ഹമീദിനെയാണ് കഴിഞ്ഞദിവസം അന്വേഷണ സംഘം പിടികൂടിയത്.
കേസില്‍ പൈവളിഗെ അട്ടഗോളിയിലെ നപ്പട്ട റഫീഖ്, പ്രഭാകര നൗണ്ട എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. മൂന്നുപേരെയും ചോദ്യംചെയ്തതില്‍ നിന്ന് കൊലയാളി സംഘത്തിന്റെ തലവന്‍ മടിക്കേരി സ്വദേശി ഷൗക്കത്തലിയാണെന്ന് തിരിച്ചറിഞ്ഞതായി അന്വേഷണസംഘം പറഞ്ഞു. കൊലപാതകത്തിനുശേഷം ഒളിവില്‍കഴിയുന്ന മുഖ്യ സൂത്രധാരന്‍ ഷൗക്കത്തലിയെ പിടികൂടിയാല്‍ മാത്രമേ സംഭവം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.
ആഗസ്ത് 30 വൈകുന്നേരം അഞ്ച് മണിയോടെ കര്‍ണാടക കന്യാനിയില്‍ വെച്ചാണ് സുഹൃത്തിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആസിഫിനെ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. അക്രമത്തില്‍ കൂടെയുണ്ടായിരുന്ന സൂഹൃത്ത് പൈവളിഗെയിലെ റിയാസിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
Keywords: Kasaragod-news-uppala-bayar-investigaion-arrest-kanyana

Post a Comment
0 Comments