Type Here to Get Search Results !

Bottom Ad

ഐലന്‍ നിങ്ങളെ പുകഴ്ത്തും



100 സിറിയന്‍ കുഞ്ഞുങ്ങള്‍ക്കായി സ്വന്തം ബംഗ്ലാവിന്റെ വാതില്‍ തുറന്നിട്ട് 'ലോകത്തെ ഏറ്റവും ദരിദ്രനായ രാഷ്ട്രത്തലവന്‍'

മോന്റവിദിയോ: (www.evisionnews.in) കടല്‍തീരത്ത് വന്നടിഞ്ഞ ഐലന്‍ കുര്‍ദി എന്ന പിഞ്ചോമനയുടെ മുഖം അത്രപെട്ടെന്നൊന്നും ആര്‍ക്കും മറക്കാന്‍ കഴിയില്ല. ഐലന്റെ മരണം ലോകരാജ്യങ്ങളെ ഒരു പുനര്‍ചിന്തനം നടത്താന്‍ പ്രേരിച്ചു.സിറിയിലെ അഭയാര്‍ത്ഥികളെ സഹായിക്കാന്‍ പലരും ഇന്ന് മുന്നോട്ട് വന്നിരിക്കുന്നു. അതിന്റെ ഒരു വലിയ ഉദാഹരണമെന്ന പോലെ ലോകത്തിലെ ഏറ്റവും ദരിദ്രനായ രാഷ്ട്രത്തലവന്‍' എന്നറിയപ്പെട്ടിരുന്ന യുറുഗ്വേ മുന്‍ പ്രസിഡന്റ് ജോസ് മുജിക മറ്റുള്ളവര്‍ക്ക് മാതൃകയാവുന്നു. 

യുദ്ധം കത്തുന്ന സിറിയയില്‍നിന്ന് സര്‍വതും ഉപേക്ഷിച്ച് നാടു വിട്ട 100 കുട്ടികളെ സ്വന്തം ബംഗ്ലാവില്‍ താമസിപ്പിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.  വേനല്‍ക്കാല വസതിയായ പുഴയോര ബംഗ്ലാവിലാണ് ഇവര്‍ക്കായി ജോസ് താമസമൊരുക്കുന്നത്. പശ്ചിമേഷ്യയിലെ യു.എന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികളെ ഇതിനായി തെരഞ്ഞെടുക്കാന്‍ അദ്ദേഹം ഐക്യരാഷ്ട്ര സഭാ പ്രതിനിധികളോട് ആവശ്യപ്പെട്ടു. ഈ മാസം പകുതിയോടെ കുട്ടികള്‍ ഇവിടെ എത്തും. കുട്ടികളുടെ ഒരു രക്ഷിതാവിനും ഇവര്‍ക്കൊപ്പം താമസിക്കാന്‍ കഴിയും. കുട്ടികളുടെ ചെലവുകളെല്ലാം യുറുഗ്വേ ഭരണകൂടം വഹിക്കും.

2011 മുതല്‍ ഇതുവരെ 20 ലക്ഷം സിറിയക്കാര്‍ അഭയം തേടി രാജ്യം വിട്ടതായാണ് കണക്കുകള്‍. തുര്‍ക്കി, ജോര്‍ദാന്‍, ലബനോന്‍ എന്നിവിടങ്ങളിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് ഇവരില്‍ ഏറെയും കഴിയുന്നത്. പത്ത് ലക്ഷം പേര്‍ ലബനോനിലും ആറു ലക്ഷം പേര്‍ ജോര്‍ദാനിലും ഏഴു ലക്ഷം പേര്‍ തുര്‍ക്കിയിലും കഴിയുന്നു. ജര്‍മനി, ബ്രസീല്‍ എന്നീ രാജ്യങ്ങളും അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

വള്ളിച്ചെരുപ്പ് മാത്രം ധരിക്കുകയും ചെറു കാര്‍ സ്വയം ഓടിക്കുകയും കൃഷിയിടത്തിലെ ഒറ്റമുറി വീട്ടില്‍ താമസിക്കുകയും ചെയ്യുന്ന ഈ മുന്‍ പ്രസിഡന്റ് ലോകത്തെ 'ഏറ്റവും ദരിദ്രനായ രാഷ്ട്രത്തലവനാ'യാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ 12000 ഡോളര്‍ പ്രതിമാസ ശമ്പളത്തിന്റെ ഭൂരിഭാഗവും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുകയാണ്.

Keywords: montobidhiyo-aylan-jose-mujika


Post a Comment

0 Comments

Top Post Ad

Below Post Ad