മംഗളൂരു: (www.evisionnews.in) ധാര്‍വാഡില്‍ ഹംപി കന്നഡ സര്‍വ്വകലാശാലാ മുന്‍ വൈസ് ചാന്‍സലറും ഗ്രന്ഥകാരനും ചിന്തകനുമായ ഡോ. എം എം കാല്‍ബുര്‍ഗിയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ രാമസേനാ തലവന്‍ പ്രസാദ് അത്താവറിനെ മംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സി. സി. ബി.) പോലീസ് സംഘം അറസ്റ്റ് ചെയ്തു.
പ്രസാദിനെ ബന്ദര്‍ പോലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്തുവരുന്നു. കാല്‍ബുര്‍ഗിയുടെ കൊലക്ക് പിന്നാലെ നവമാധ്യമങ്ങളില്‍ കൊലയെ അനുകൂലിച്ച് പ്രചരിച്ച ഫോട്ടോകളില്‍ ഒന്ന് പ്രസാദിന്റെതായിരുന്നു. 2009ലെ കുപ്രസിദ്ധമായ പബ്ബാക്രമണകേസിലെ മുഖ്യ പ്രതിയാണ് പ്രസാദ് അത്താവര്‍. അന്ന് ഇയാള്‍ പ്രമോദ് മുത്തലിക്കിന്റെ ശ്രീരാമസേനയിലായിരുന്നു. മുത്തലിക്കുമായി വിടപറഞ്ഞ ശേഷമാണ് രാമസേന എന്ന മറ്റൊരു തീവ്ര ഹിന്ദു വര്‍ഗ്ഗീയ സേനക്ക് പ്രസാദ് രൂപം നല്‍കിയത്. ആഗസ്റ്റ് 30ന് രാവിലെ സ്വന്തം വീട്ടിലാണ് കാല്‍ബുര്‍ഗി വെടിയേറ്റുമരിച്ചത്.
keywords: kalburgi-culprit-prasad-attavar-arrest-ramsena
Post a Comment
0 Comments