Type Here to Get Search Results !

Bottom Ad

ബദിയടുക്കയില്‍ 25 ലക്ഷം രൂപ ചെലവില്‍ ഇന്‍ഡോര്‍ കോര്‍ട്ട് വരുന്നു


ബദിയടുക്ക : ( www.evisonnews.in) ബദിയടുക്ക ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 25 ലക്ഷം രൂപ ചെലവില്‍ ആധുനീക സൗകര്യങ്ങളോടു കൂടിയ ഷട്ടില്‍ ബാഡ് മിന്റന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം വരുന്നു. കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു പഞ്ചായത്തിന്റെ കീഴില്‍ ഷട്ടില്‍ ബാഡ് മിന്റന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം വരുന്നത്. ബദിയടുക്ക പഞ്ചായത്തിലെ ബോളുക്കട്ടയില്‍ നിര്‍മ്മിക്കുന്ന സ്റ്റേഡിയം 4 മാസത്തിനുളളില്‍ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് പൊതു ജനങ്ങള്‍ക്ക് വിട്ടു കൊടുക്കും. പൊതു ജനങ്ങള്‍ക്ക് ഉപയോഗകരമായ ഡബിള്‍ ഇന്‍ഡോര്‍ കോര്‍ട്ടാണ് ബദിയടുക്കയില്‍ വരുന്നത്. കോര്‍ട്ട് യാഥാര്‍ഥ്യമാകുന്നതോടെ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ഷട്ടില്‍ ബാഡ്മിന്റന്‍ കളി പരിശീലിക്കുന്നതിനും അതിലൂടെ കഴിവ് തെളിയിക്കുന്നതിനും സാധ്യമാകും. സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപനം പി ബി അബ്ദുറസ്സാക്ക് എം.എല്‍എ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധ ജയറാം അദ്ധ്യക്ഷത വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട്, മെമ്പര്‍മാരായ അന്‍വര്‍ ഓസോണ്‍, ഹമീദ് പളളത്തടുക്ക, അബ്ദുല്‍ റഹിമാന്‍ കുഞ്ചാര്‍, ഷട്ടില്‍ ബാഡ്മിന്റന്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി എം ഹസ്സന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad