Type Here to Get Search Results !

Bottom Ad

ബാങ്ക് കവര്‍ച്ച: നാട്ടുകാര്‍ റോഡ് തടഞ്ഞു; നീര്‍ച്ചാലുകാരനെ തിരയുന്നു


കാസര്‍കോട്: (www.evisionnews.in)കുഡ്‌ലു ബാങ്ക് കവര്‍ച്ചയെ തുടര്‍ന്ന് ബാങ്ക് ഇടപാടുകാരില്‍ ഉളവായ ആശങ്കകള്‍ പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ചൊവ്വാഴ്ച വൈകിട്ട് ബാങ്കിന് എതിര്‍വശത്തെ കാസര്‍കോട്-മംഗളൂരു ദേശീയപാത ഉപരോധിച്ചു.

പോലീസ് എത്തി ഉപരോധക്കാരെ നീക്കി പോലീസിന്റെ സാന്നിധ്യത്തില്‍ ബാങ്ക് അധികൃതരുമായി ചര്‍ച്ചനടത്തി ഇടപാടുകാരുടെ ആശങ്കകള്‍ പരിഹരിക്കാമെന്ന ഉറപ്പിന്മേലിലാണ് ദേശീയപാത ഉപരോധം അവസാനിപ്പിച്ചത്. 

അതിനിടെ ബാങ്ക് കവര്‍ച്ചക്കുപിന്നാലെ നാട്ടില്‍നിന്ന് അപ്രത്യക്ഷനായ നീര്‍ച്ചാല്‍ സ്വദേശിക്കുവേണ്ടി പോലീസ് വലവിരിച്ചു. കവര്‍ച്ചനടന്ന കെട്ടിടത്തിന് സമീപത്തെ ഒരാള്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് നീര്‍ച്ചാല്‍ സ്വദേശിയെ തിരയുന്നത്. ഇയാള്‍ മൂന്ന് ദിവസമായി വീട്ടിലെത്തിയിട്ടില്ല. ഫോണ്‍ സ്വിച്ച്ഓഫ് ചെയ്ത നിലയിലാണ്. ഇയാളുടെ രേഖാ ചിത്രം തയ്യാറാക്കാന്‍ പോലീസ് തീരുമാനിച്ചു. 

ബാങ്ക് അധികൃതരുടെ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് കവര്‍ച്ചക്ക ഇരയാക്കിയത്. ഒരു മാസം മുമ്പ് ജില്ലയിലെ മുഴുവന്‍ ബാങ്ക് അധികൃതരെയും വിളിച്ചുകൂട്ടി സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതാരും ചെവിക്കൊണ്ടിട്ടില്ലെന്ന് പോലീസ് പറഞ്ഞു. 

ബാങ്കില്‍ സി. സി. ടി. വി ക്യാമറയും സ്ജജമാക്കാത്തത് അന്വേഷണത്തിന് തിരിച്ചടിയായി. ഇനി കാസര്‍കോട്ടും പരിസരങ്ങളിലുമുള്ള സി. സി. ടി. വി ക്യാമറകള്‍ പരിശോധിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. കവര്‍ച്ച അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ ജില്ലാ പോലീസ് ചീഫ് ഡോ. ശ്രീനിവാസ് നയിക്കും. 

keywords: bank-loot-neerchal-enguiry-road-siege

Post a Comment

0 Comments

Top Post Ad

Below Post Ad