Type Here to Get Search Results !

Bottom Ad

വേഗപ്പോര് ഇന്ന്


ബെയ്ജിങ് :(www,evisionnews.in) ലോകത്തെ ഏറ്റവും വേഗമേറിയ താരത്തെ നിശ്ചയിക്കുന്ന ലോക അത്‌ലറ്റിക് മീറ്റിലെ പുരുഷന്മാരുടെ 100 മീറ്റര്‍ പോരാട്ടം ഞായറാഴ്ച നടക്കും. നിലവിലെ ലോകചാമ്പ്യന്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടും മറ്റൊരു ജമൈക്കന്‍ താരമായ അസഫ പവലും ഈവര്‍ഷത്തെ മികച്ച സമയത്തിന് ഉടമയായ യു.എസ്സിന്റെ ജസ്റ്റിന്‍ ഗാറ്റ്‌ലിനും തമ്മിലുള്ള തുറന്ന പോരാട്ടമാണ് ബെയ്ജിങ്ങില്‍ നടക്കുക. 9.58 സെക്കന്‍ഡാണ് ബോള്‍ട്ടിന്റെ പേരിലുള്ള റെക്കോഡ് സമയം. ഗാറ്റ്‌ലിന്‍ ഈ വര്‍ഷം ഖത്തറില്‍ 9.74 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തിരുന്നു. ബോള്‍ട്ടിന് ഈ സീസണില്‍ അതിനൊപ്പമെത്താനായിട്ടില്ല. ശനിയാഴ്ച ഹീറ്റ്‌സില്‍ ഗാറ്റ്‌ലിന്‍ 9.83 സെക്കന്‍ഡിലും അസഫ പവല്‍ 9.95 സെക്കന്‍ഡിലും ബോള്‍ട്ട് 9.96 സെക്കന്‍ഡിലും ഫിനിഷ് ചെയ്തു. മൂന്നുപേരും സെമിഫൈനലിലെത്തി. 


ഇന്ത്യന്‍ സമയം ഞായറാഴ്ച വൈകിട്ട് 6.45-നാണ് 100 മീറ്റര്‍ ഫൈനല്‍.

keywords :100-meter-racing-world-atheletics

Post a Comment

0 Comments

Top Post Ad

Below Post Ad