Type Here to Get Search Results !

Bottom Ad

സ്റ്റാര്‍ ടിവി മുന്‍ സിഇഒയുടെ ഭാര്യ കൊന്നത് മകളെ തന്നെ; ഇന്ദ്രാണി മുഖര്‍ജി അറസ്റ്റില്‍


മുംബൈ: (www.evisionnews.in) സ്റ്റാര്‍ ടിവി മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യ ഇന്ദ്രാണി മുഖര്‍ജി കൊലപ്പെടുത്തിയത് സ്വന്തം മകളെ തന്നെയാണെന്ന് പോലീസ് ഉറപ്പാക്കി. ഇതോടെ 2012ല്‍ നടന്ന കൊലപാതകക്കേസ് പുതിയ വഴിത്തിരിവിലെത്തി. കൊല്ലപ്പെട്ട ഷീനെ ബൊറ ഇന്ദ്രാണിയുടെ സഹോദരിയാണ് എന്നാണ് ആദ്യം പുറത്ത് വന്ന വിവരങ്ങള്‍. എന്നാല്‍ ഇന്ദ്രാണിയുടെ മകളാണ് ഷീനയെന്ന് ബന്ധു മിഖൈല്‍ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ഷീന ബൊറ കൊലപാതകം പുതിയ വഴിതിരിവിലായി.

ഷീനയെ കൊലപ്പെടുത്തുകയും മൃതദേഹം ഒളിപ്പിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. കേസില്‍ ഇന്നാണ് ഇന്ദ്രാണി അറസ്റ്റിലായത്. ഷീന തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ദ്രാണിയ്ക്ക് പങ്കുണ്ടെന്നതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇന്ദ്രാണിയെ ആഗസ്റ്റ് 31 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ഇന്ദിര ഷീന ബൊറയെ കൊന്ന് മൃതദേഹത്തിന് തീയിടുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. മുംബൈ മെട്രോ പൊളിറ്റന്‍ കോടതിയില്‍ ഹാജരാക്കിയ ഇന്ദ്രാണി മുഖര്‍ജിയ്ക്ക് കോടതി ജാമ്യം നിഷേധിച്ചു. ആയുധവുമായി ശ്യാം റായ് എന്നയാള്‍ പോലീസിന്റെ പിടിയിലായതാണ് കേസിന് പുതിയ വഴിതിരിവുകള്‍ നല്‍കിയത്. ഇന്ദ്രാണിയുടെ ഡ്രൈവറായിരുന്ന ഇയാളാണ് കൊലപാതകത്തിന്റെ വിവരങ്ങള്‍ പോലീസിന് നല്‍കിയത്. പിന്നീട് ശ്യാം നല്‍കിയ വിവരം പ്രകാരം പരിശോധന നടത്തിയപ്പോള്‍ ഷീന ബോറയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇത് ഫോറെന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

keywords: shina-bora-kill-star-tv-ceo-peter-mukarje

Post a Comment

0 Comments

Top Post Ad

Below Post Ad