Type Here to Get Search Results !

Bottom Ad

കാണാതായ മദ്രസാ വിദ്യാര്‍ത്ഥി മയക്കുമരുന്ന് മാഫിയയുടെ പിടിയിലെന്ന് ബന്ധുക്കള്‍


കാസര്‍കോട്: (www.evisionnews.in) പട്‌ല ലക്ഷംവീട് കോളനിവാസിയും പടന്നയിലെ ദര്‍സ് വിദ്യാര്‍ത്ഥിയുമായിരുന്ന ബിലാല്‍ മയക്കുമരുന്ന് മാഫിയയുടെ പിടിയിലാണെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. 15കാരനായ ബിലാല്‍ പെരുന്നാള്‍ വസ്ത്രം വാങ്ങാനാണ് വീട്ടില്‍നിന്ന് കാസര്‍കോട് ടൗണിലേക്ക് പോയത്. പിന്നീട് കണാതാവുകയായിരുന്നു. 

അന്വേഷണത്തിനിടയില്‍ ചില ഹോട്ടലുകളില്‍ ബിലാല്‍ ജോലിചെയ്തതായി വിവരം ലഭിച്ചു. ബന്ധുക്കള്‍ എത്തുമ്പോഴേക്കും ഹോട്ടലില്‍ നിന്ന് കുട്ടി മാറുകയായിരുന്നു. മകനാണെന്ന് പരിചയപ്പെടുത്തിയാണ് മയക്കുമരുന്ന് ശൃംഖലയിലെ ഒരാള്‍ കുട്ടിയെ ജോലിക്ക് നിര്‍ത്തിയതെന്നാണ് ഹോട്ടലുടമ പറയുന്നത്. 

സ്‌കൂളുകളിലും മറ്റു സ്ഥാപനങ്ങളിലും മയക്കുമരുന്ന് വിതരണം ചെയ്യുന്ന ചെമ്പരിക്ക സ്വദേശിയായ ഒരാളാണ് കുട്ടിയോടൊപ്പമുള്ളതെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയെ ഉപയോഗിച്ച് മയക്കുമരുന്ന് കടത്താനുള്ള സാധ്യതയും ഉണ്ട്. അതിനാല്‍ ഊര്‍ജ്ജിതമായ അന്വേഷണം വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. പൊലീസിന്റെ മെല്ലേപ്പോക്ക് അവസാനിപ്പിച്ച് കുട്ടിയെ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Keywords: patla-student-madrasa-padna-in-hotel-narcotics

Post a Comment

0 Comments

Top Post Ad

Below Post Ad