Type Here to Get Search Results !

Bottom Ad

ഓണാഘോഷം

ബിരിക്കുളം: ഓണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ആഘോഷങ്ങൾക്ക് കൊഴുപ്പുകൂട്ടാൻ വിവിധ സ്ഥാപനങ്ങൾ ഓണാഘോഷ പരിപാടികളുമായി ഇത്തവണയും രംഗത്തുണ്ട്.
കൊട്ടമടൽ ഇ.എം.എസ് കലാവേദി ഒരുക്കുന്ന ഓണോത്സവം-'15 ആഗസ്ത് 27 ന് ഉത്രാടനാളിൽ കൊട്ടമടലിൽ നടക്കും. പൂക്കളമത്സരം, ഓണത്തല്ല്, കമുക് കയറ്റം, വിവിധ കലാകായിക മത്സരങ്ങൾ എന്നിവയും നടക്കും. വൈകുന്നേരം ഏഴ് മണിക്ക് സാംസ്കാരിക സമ്മേളനം. നാടകപ്രവർത്തകൻ വിനോദ് ആലന്തട്ട സാംസാകാരിക പ്രഭാഷണം നടത്തും. എട്ട് മണിമുതൽ നൃത്തനൃത്ത്യങ്ങൾ, അഡ്വഞ്ചർ ഡാൻസ്, തിരുവാതിര. രാത്രി ഒൻപത് മണിക്ക് കടയംകയംതട്ട് മാണിക്യകല്ല് നാടൻകലാസംഘം അവതരിപ്പിക്കുന്ന നാടൻകലാമേള.

Post a Comment

0 Comments

Top Post Ad

Below Post Ad