ബേക്കല്‍ (www.evisionnews.in): ട്രഷറിയില്‍ നിന്നും സ്‌കൂളിലേക്ക് വരുന്നതിനിടെ അധ്യാപകന്റെ കയ്യില്‍ നിന്നും 9.75ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവത്തില്‍ അന്വേഷണം ബംഗളൂരുവിലെ ടാങ്കര്‍ ലോറി ഡ്രൈവറിലേക്ക് നീളുന്നു. ലോഡിറക്കി ബാംഗ്ലൂരിലേക്ക് തിരിച്ചു പോകുന്നതിനിടെ ഡ്രൈവര്‍ക്ക് പണമടങ്ങിയ ബാഗ് കിട്ടിയിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് പോലീസ് ബംഗളൂരുവിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ചട്ടഞ്ചാലിനും കുണിയയ്ക്കും ഇടയിലുള്ള സ്ഥലത്തു വെച്ചാണ് സംഭവം. പാക്കം സ്‌കൂളിലെ അധ്യാപകനായ പയ്യന്നൂര്‍ സ്വദേശി രാജേഷിന്റെ കൈയില്‍ നിന്നുമാണ് പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്. ചട്ടഞ്ചാലിലെ ട്രഷറിയില്‍ നിന്നും സ്‌കൂളിലേക്കുള്ള ശമ്പള ബില്‍ മാറി വരുമ്പോഴാണ് പണം നഷ്ടപ്പെട്ടത്. പണം ബാഗിലാക്കി ബൈക്കിന്റെ സൈഡ് കമ്പിയില്‍ കെട്ടിവെച്ചിരിക്കുകയായിരുന്നു.
കുണിയയിലെത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടതായി അറിഞ്ഞത്. പിന്നീട് സ്‌കൂളില്‍ വിവരമറിയിച്ച് കാറെടുത്ത് ചട്ടഞ്ചാല്‍ വരെ പോയി പരിശോധിച്ചെങ്കിലും നഷ്ടപ്പെട്ട പണവും ബാഗും കണ്ടെത്താന്‍ കഴിഞ്ഞില്ല. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്നതിനിടയിലാണ് കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ഒരു ടാങ്കര്‍ ലോറി ഡ്രൈവര്‍ റോഡില്‍ വീണ ബാഗെടുക്കുന്നത് കണ്ടതായി പോലീസിന് വിവരം ലഭിക്കുന്നത്.
Keywords: Kasaragod-news-bag-police-investigation-driver-money-lost-in-road

Post a Comment
0 Comments