കുമ്പള (www.evisionnews.in): ബന്തിയോട് യുവാവിന് കുത്തേറ്റു. ബന്തിയോട്ടെ പവര് വാഷിംഗ് സോപ്പ് ഡീലറും മള്ളങ്കൈ സ്വദേശിയുമായ ആതിഖി (30)നാണ് കുത്തേറ്റത്. ബുധനാഴ്ച രാവിലെ ബന്തിയോട് ദേശീയപാതയിലാണ് സംഭവം.
കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ടാറ്റാ സുമോ വാനിലാണ് അക്രമി സംഘം എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബന്തിയോട് ടൗണിലെ സലൂണിന് മുന്നില്‍ നല്‍ക്കുകയായിരുന്നു ആതിഖ്. തലയ്ക്ക് കുത്തേറ്റ ഗുരതരനിലയില്‍ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പളയിലും പരിസരങ്ങളിലും ഗുണ്ടാവിളയാട്ടം തുടരുന്നതിനിടയിലാണ് യുവാവിന് കുത്തേറ്റത്. ബിസിനസ് തര്‍ക്കമാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന.
വിവരമറിഞ്ഞ് കുമ്പള പോലീസ് സംഭവസ്ഥലത്തെത്തി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment
0 Comments