തളങ്കര (www.evisionnews.in): മത്സ്യങ്ങള്‍ വാഹനങ്ങളിലേക്ക് കയറ്റുമ്പോള്‍ മലിനജലം റോഡില്‍ ഒഴുക്കുന്നതിനെച്ചൊല്ലി തളങ്കര ഹാര്‍ബറില്‍ സംഘര്‍ഷം. തര്‍ക്കം നീണ്ടതോടെ കാസര്‍കോട് സി.ഐ ടി.കെ സുധാകരന്‍ ഇടപെട്ട് പ്രശ്‌നം ഒത്തുതീര്‍പ്പാക്കി. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
രണ്ട് ദിവസമായി തളങ്കരയില്‍ മത്തിചാകര ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് മത്സ്യങ്ങള്‍ വാഹനത്തിലേക്ക് കയറ്റുമ്പോള്‍ മലിനജലം റോഡരികിലേക്ക് ഒഴുക്കിവിട്ടിരുന്നു. അതോടൊപ്പം ചീഞ്ഞളിഞ്ഞ മീനുകളും റോഡരികില്‍ ഉപേക്ഷിച്ചിരിക്കുകയാണ്. ഇതേചൊല്ലി കഴിഞ്ഞ ദിവസം നാട്ടുകാര്‍ മത്സ്യതൊഴിലാളികളോട് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇന്നു രാവിലെയും ഇത് ആവര്‍ത്തിച്ചപ്പോഴാണ് സംഘര്‍ഷം ഉടലെടുത്തത്. തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീണ്ടതോടെ പോലീസ് സംഭവസ്ഥലത്തെത്തുകയായിരുന്നു.
തുടര്‍ന്ന് ജെ.സി.ബി ഉപയോഗിച്ച് മലിനജലം നീക്കംചെയ്യാനും കെട്ടിനില്‍ക്കുന്നയിടം മണ്ണിട്ട് നികത്താനും മത്സ്യത്തൊലാളികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Keywords: Kasaragod-news-thalangara-harbor-conflict-between-fishers-and-natives

Post a Comment
0 Comments