ന്യൂഡല്‍ഹി:(www.evisionnews.in)അനുവദനീയമായ അളവിലും കൂടുതല്‍ രാസപദാര്‍ഥങ്ങള്‍ കണ്ടെത്തിയതിനേതുടര്‍ന്ന് രാജ്യത്ത് നിരോധിച്ച മാഗി നൂഡില്‍സ് വീണ്ടും തിരികെ വരാനൊരുങ്ങുന്നതായി വാര്‍ത്തകള്‍. കേന്ദ്ര ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അംഗികൃത ലാബില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്തില്‍ നിലവിലുള്ള ഫുഡ് സേഫ്റ്റി നിയമങ്ങള്‍ക്കനുസൃതമായിട്ടുള്ളതാണ് മാഗിയിലെ ചേരുവകളെന്ന് കണ്ടെത്തിയതോടെ നിരോധനം ഉടനെ നീക്കിയേക്കുമെന്നാണ് വിവരം.
ഗോവയിലെ ഫുഡ് ആന്‍ഡ് സേഫ്റ്റി അതോറിറ്റി അയച്ച അഞ്ച് സാമ്പിളുകളാണ് ബാംഗ്ളൂരിലെ ലാബില്‍ പരിശോധിച്ചത്. ഈ സാമ്പിളുകളില്‍ ഒന്നില്‍ പോലും മാഗിക്ക് പ്രതികൂലമായ റിപ്പോര്‍ട്ടുകള്‍ ഇല്ല. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മാഗിക്ക് രാജ്യത്തെ വിപണിയില്‍ തിരിച്ചെത്താനായേക്കും എന്നാല്‍ പഴയതുപോടെ വീടുകളില്‍ സ്വീകാര്യത കിട്ടുമോയെന്നത് സംശയമായി അവശേഷിക്കുന്നു.
ഇന്ത്യന്‍ വിപണിയിലെ പ്രമുഖ ഉത്പന്നമായ മാഗി ന്യൂഡില്‍സ് അനുവദനീയമായതിലും അളവില്‍ രുചികൂട്ടുന്നതിനുള്ള വസ്തുക്കളുപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജ്യ വ്യാപകമായി തിരിച്ചടികള്‍ നേരിടേണ്ടി വന്നത്.
ഇതോടെ കഴിഞ്ഞ ജൂണില്‍ രാജ്യമെമ്പാടുമുള്ള വിപണികളില്‍ നിന്നും മാഗി പിന്‍വലിക്കാന്‍ നെസ് ലെ തീരുമാനിച്ചു. ശേഷം ഇവ നശിപ്പിക്കാന്‍ സിമെന്റ് നിര്‍മ്മാണ കമ്പനികള്‍ക്ക് കൈമാറുകയായിരുന്നു. നിരോധനം വന്നതോടെ കോടികളുടെ നഷ്ടമാണ് മാഗിയുടെ ഉത്‌പാദകരായ നെസ്‌ലെയ്ക്ക് നേരിടേണ്ടിവന്നത്.
keywords:maggi-noodles-comming-back
Post a Comment
0 Comments