Type Here to Get Search Results !

Bottom Ad

സി.പി.എം അക്രമം: സൈനികന് വെട്ടേറ്റ് പരിക്ക്


കാഞ്ഞങ്ങാട്: അവധിക്ക് നാട്ടിലെത്തിയ സൈനികനെ സി.പി.എംകാരുടെ വെട്ടേറ്റ നിലയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭീമനടി ചെന്നടുക്കത്തെ ദാമോദരന്റെ മകന്‍ ദീപേഷിനെ (32)യാണ് വെട്ടേറ്റ പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്നലെ വൈകുന്നേരം ചെന്നടുക്കത്ത് വെച്ച് ബി.ജെ.പി പ്രവര്‍ത്തകനായ രഞ്ചിത്ത്, വിനോദ് എന്നിവര്‍ മോട്ടോര്‍ സൈക്കിളില്‍ പോകവെ സി.പി.എം പ്രവര്‍ത്തകരായ സതീശന്‍, ബിജു, രമേശന്‍, സുനീഷ് തുടങ്ങിയ പത്തോളം പേര്‍ തടഞ്ഞുനിര്‍ത്തി അക്രമത്തിനു തുനിയവെ ഇതുവഴിയെത്തിയ ദീപേഷ് സംഭവമറിയാതെ അക്രമം തടയാന്‍ ശ്രമിച്ചപ്പോഴാണത്രെ ഇയാള്‍ക്ക് വെട്ടേറ്റത്. 

രാജസ്ഥാനില്‍ സൈനീകസേവനം നടത്തുന്ന ദീപേഷ് തിങ്കളാഴ്ചയാണ് ലീവില്‍ നാട്ടിലെത്തിയത്. ചെന്നടുക്കം, തലോലപൊയില്‍ എന്നിവിടങ്ങളില്‍ നിന്നും നിരവധി സി.പി.എമ്മുകാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇവരെ സംഘടിപ്പിച്ച് രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ചെന്നടുക്കത്ത് പൊതുയോഗവും സംഘടിപ്പിച്ചിരുന്നുവത്രെ. ഇതില്‍ നിന്നുണ്ടായ വൈരാഗ്യമാണ് സി.പി.എമ്മിന്റെ അക്രമത്തിന് കാരണമെന്നാണ് പറയുന്നത്.

keywords: kanghangad-army-injury-leave-by-cpim-activist

Tags

Post a Comment

0 Comments

Top Post Ad

Below Post Ad