Type Here to Get Search Results !

Bottom Ad

ഐഫോണ്‍ 6 പ്ലസ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്


evisionnews
സെപ്റ്റംബര്‍ 2014നും ജനുവരി 2015നും ഇടയില്‍ വിപണിയിലെത്തിയ ചില ഐഫോണ്‍ 6 പ്ലസ് ഹാൻഡ്സെറ്റുകളുടെ പിന്നിലെ ഐസൈറ്റ് കാമറയ്ക്ക് നിര്‍മ്മാണ പിഴവുകളുണ്ടെന്ന് ആപ്പിൾ സമ്മതിച്ചിരിക്കുന്നു. പ്രശ്നമുള്ള എല്ലാ ഹാൻഡ്സെറ്റുകളും കമ്പനി മാറ്റിനൽകും.(www.evisionnews.in)

ഐഫോണ്‍ 6പ്ലസ് ഉപയോഗിക്കുന്നവര്‍ തങ്ങളുടെ ഫോണിന്റെ സീരിയല്‍ നമ്പര്‍ ഈ ലിങ്കില്‍ നല്‍കി പരിശോധിക്കുക: http://apple.co/1KaXcs9 കുഴപ്പമുണ്ടെന്ന് കമ്പനിക്കു കണ്ടെത്താനാകുന്നുണ്ടെങ്കില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാതെ കാമറ മാറ്റിവച്ചു നല്‍കും. കൂടുതല്‍ വിവരങ്ങള്‍ ലിങ്കില്‍ ലഭ്യമാണ്.(www.evisionnews.in)

ഐഫോണ്‍ 6 മോഡലുകളില്‍ 8എംപി 'ഐസൈറ്റ് ക്യാമറ' ആണുള്ളത്. ഐഫോണ്‍ 6 ഉപയോഗിച്ച് 43 എംപി പനോരമ ഫോട്ടോകള്‍ എടുക്കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2014 ൽ തന്നെ ചില ഉപഭോക്താക്കൾ ഐസൈറ്റ് കാമറയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.
keywords :iphone-6-plus
Tags

Post a Comment

0 Comments

Top Post Ad

Below Post Ad