നാഗ്പൂർ:(www.evisionnews.in) നാഗ്പൂർ നഗരത്തിൽ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്നാവശ്യപ്പെട്ട് നാഗ്പൂർ സിറ്റി മുസ്ലിം യൂത്ത് ലീഗ് ജില്ലാ കളക്ടർ സച്ചിൻ കുർവെക്ക് നിവേദനം നൽകി.മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്ക് അടിയന്തര നഷ്ടപരിഹാരം നൽകണമെന്നും കളക്ടറോട് ആവശ്യപ്പെട്ടു. പ്രസിഡണ്ട് ഷമീം സാദിഖ്, ജനറൽ സെക്രട്ടറി സുബൈർ ഖാൻ,വൈസ് പ്രസിഡണ്ട് നവാസ് ശരീഫ്,ഹയാഖത്ത് ഖാൻ,ഇഖ്ബാൽ അഹമ്മദ്,ഗുലാം നബി,അസ്ലം ഖാൻ എന്നിവർ സംബന്ധിച്ചു.
keywords :nagpur-flood-muslim-youth-league
Post a Comment
0 Comments