Type Here to Get Search Results !

Bottom Ad

കേന്ദ്ര സര്‍വ്വകലാശാല.പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സെപ്തംബര്‍ നാലിന് കേന്ദ്ര നിയമ മന്ത്രി സദാനന്ദ ഗൗഡ ഉദ്ഘാടനം നിര്‍വ്വഹിക്കും

evisionnews

കാസര്‍കോട്:(www.evisionnews.in) പെരിയ തേജസ്വിനിഹില്‍സില്‍ കേരള കേന്ദ്രസര്‍വ്വകലാശാലയിലെ പഠനകേന്ദ്രസമുച്ചയത്തിന്റെ ശിലാസ്ഥാപനം കേന്ദ്രനിയമ, നീതിന്യായകാര്യ മന്ത്രി ഡി.വി സദാനന്ദ ഗൗഡ നിര്‍വ്വഹിക്കും. ഈ മാസം നാലിന് ഉച്ചയ്ക്ക് 12 മണിക്ക് പെരിയയില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് ,കൃഷി വകുപ്പ്മന്ത്രി കെ. പി മോഹനന്‍, പി. കരുണാകരന്‍ എംപി തുടങ്ങിയവര്‍ സംബന്ധിക്കും, കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. മറ്റ് ജനപ്രതിനിധികള്‍ പങ്കെടുക്കും. എട്ട് പഠനസ്ഥാപനങ്ങളുടെ ശിലാസ്ഥാപനമാണ് മന്ത്രി ചടങ്ങില്‍ നിര്‍വ്വഹിക്കുന്നത്.
keywords:periya-central-university-kerala

Post a Comment

0 Comments

Top Post Ad

Below Post Ad