Type Here to Get Search Results !

Bottom Ad

ബാര്‍ കോഴ: ബിജു രമേശിന് തന്നോട് വൈരാഗ്യം -മാണി


തിരുവനന്തപുരം (www.evisionnews.in): ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശിന് തന്നോട് വൈരാഗ്യമാണെന്ന് ധനമന്ത്രി കെ.എം മാണിയുടെ മൊഴി. 

പണ്ടുമുതലേയുള്ള വിരോധമാണ് ബിജു രമേശിന് തന്നോടുള്ളത്. ബിജുവിന്റെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചതാണ് തന്നോടുള്ള വിരോധത്തിന് കാരണം. ബാറുകള്‍ പൂട്ടിയതും വിരോധം കൂട്ടി. ബാര്‍ അസോസിയേഷന്‍ നേതാക്കളുമായി ഇതു വരെ കൂടിക്കാഴ്ച നടത്തിയിട്ടില്ല. അവര്‍ ആരാണെന്ന് പോലും തനിക്കറിയില്ലെന്നും മാണി മൊഴി നല്‍കിയിട്ടുണ്ട്.

ബാര്‍ അസോസിയേഷന്‍ നേതാവ് രാജന്‍ ബാബുവുമായി ഒരു ഘട്ടത്തിലും താന്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും മാണി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്.


Keywords: Kerala-news-trivandram-bar-hotel-km mani-

Post a Comment

0 Comments

Top Post Ad

Below Post Ad