കണ്ണൂര്‍: (www.evisionnews.in)സി. പി. എം വിട്ട് കോണ്‍ഗ്‌സിലെത്തിയ മുന്‍ ലോക്‌സഭാംഗവും എം. എല്‍. എയുമായ എ. പി. അബ്ദുള്ളക്കുട്ടിയെ കൊലപ്പെടുത്താന്‍ കെ. സുധാകരന്‍ ശ്രമിച്ചുവെന്ന് സി. പി. എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. വി. ഗോവിന്ദന്‍.
തൃശൂരില്‍ സി. പി. എം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം. വി ഗോവന്ദന്‍. 2009 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വേളയിലാണ് അബ്ദുല്ലക്കുട്ടിയെ കൊലപ്പെടുത്താന്‍ കൊലയാളി സംഘത്തെ സുധാകരന്‍ കണ്ണൂരില്‍ ഇറക്കിയത്. തൃശൂരില്‍ നിന്നാണ് വാടകക്കൊലയാളികള്‍ എത്തിയത്. ഈ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അബ്ദുല്ലക്കുട്ടിയെ കൊലപ്പെടുത്തി സഹതാപതരംഗമുണ്ടാക്കി ജയിക്കാനായിരുന്നു സുധാകരന്റെ ശ്രമം.
തൃശൂരില്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ക്ക് വെവ്വേറെ കൊലയാളി സംഘങ്ങളുണ്ട്. ഇത്തരം സംഘമാണ് ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫയെ ദിവസങ്ങള്‍ക്ക് മുമ്പ് കൊലപ്പെടുത്തിയതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
keywords: abdullakkutty-mv-govindan-k-sudagaran-to-kill

Post a Comment
0 Comments