കാഞ്ഞങ്ങാട് : (www.evisionnews.in) കാഞ്ഞങ്ങാട് സൗത്തിലെ അരയി പുഴയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. അജാനൂര്‍ മൂലക്കണ്ടം സ്വദേശിയും ഓട്ടോഡ്രൈവറുമായ രവി(41)യുടെ മരണത്തിലാണ് സംശയമുയര്‍ന്നിരിക്കുന്നത്.
മെയ് 25ന് വൈകുന്നേരമാണ് അരയി പുഴയിലേക്ക് കക്ക വാരാന്‍ പോയ രവിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ രവിയോടൊപ്പം മാവുങ്കാല്‍ പുതിയകണ്ടം സ്വദേശികളായ അഞ്ചുപേരും കക്ക വാരാന്‍ പുഴയിലേക്ക് പോയിരുന്നു. വൈകുന്നേരം രവി ഒഴികെയുള്ളവരാണ് തിരിച്ചെത്തിയത്. കക്ക വാരാന്‍ പുഴയിലിറങ്ങിയ രവിയെ പിന്നീട് കണ്ടില്ലെന്നായിരുന്നു ഇവരുടെ മറുപടി.ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രവിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സാമ്പത്തിക ഇടപാടിനെ ചൊല്ലിരവിയും കക്ക വാരാന്‍ ഒപ്പം പോയ സംഘത്തിലെ ഒരാളും തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായിരുന്നതായി സൂചനയുണ്ട്.ഈ സാഹചര്യത്തില്‍ രവിയെ അപായപ്പെടുത്തിയതാകാമെന്നാണ് കുടുംബത്തിന്റെ സംശയം .രവിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട്് മകന്‍ രഞ്ജിത് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി.
Keywords: kanhangad-death-of-ravi-mysterious-stands

Post a Comment
0 Comments