Type Here to Get Search Results !

Bottom Ad

ഡ്രൈവർ ഉറങ്ങിപ്പോയി, ടോറസ് ഇടിച്ചത് സിഗ്നൽ കാത്ത് നിന്ന വാഹനങ്ങളിൽ, കൂട്ടയിടി; എട്ട് വാഹനങ്ങൾ തകർന്നു


തൃശൂർ : തൃശൂർ പുതുക്കാട് വാഹനങ്ങളുടെ കൂട്ടയിടി. സിഗ്നലിൽ നിർത്തി ഇട്ടിരുന്ന വാഹനങ്ങൾക്ക് പുറകിൽ ടോറസ് വന്നിടിച്ചുണ്ടായ അപകടത്തിൽ എട്ട് വാഹനങ്ങൾ തകർന്നു. നാല് കാറുകളും ഒരു ടെംബോയും രണ്ട് സ്കൂട്ടറുകളും, ടോറസ് ലോറിയുമാണ് അപകടത്തിൽ തകർന്നത്. പെരുമ്പാവൂരിൽ നിന്ന് പൊള്ളാച്ചിക്ക് പോകുന്ന ടോറസാണ് അപകടമുണ്ടാക്കിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് വിവരം.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad