Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രിക്ക് സുരക്ഷ; ഒന്നരക്കോടി മുടക്കി സര്‍ക്കാര്‍ കുഴിബോംബ് ഡിറ്റക്റ്റര്‍ വാങ്ങുന്നു


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളില്‍ ശക്തമായ സുരക്ഷ ഒരുക്കുന്നതിന്‍െ ഭാഗമായി സര്‍ക്കാര്‍ ഒന്നരക്കോടി മുടക്കി കുഴിംബോംബ് ഡിറ്റക്റര്‍ വാങ്ങുന്നു. മുഖ്യമന്ത്രിക്ക് മാവോയിസ്റ്റ് ഭീഷണിയുള്ളതിനാല്‍ വടക്കന്‍ കേരളത്തിലെ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കുമ്പോള്‍ സുരക്ഷാ ഉറപ്പാക്കാന്‍ കുഴിബോംബ് ഡിറ്റക്റ്റര്‍ വാങ്ങിക്കുന്നത്. ആന്റി മൈന്‍ ഡിറ്റക്റ്റര്‍ ഫോര്‍ കൗണ്ടര്‍ ഇന്‍സര്‍ജന്‍സി ഓപ്പറേഷന്‍സ് ഫോര്‍ ഓള്‍ റൗണ്ട് പ്രൊട്ടക്ഷന്‍ എന്ന കവചിത വാഹനം വാങ്ങുന്നതിനാണ് ഒന്നരക്കോടി ചിലവാക്കുന്നത്. 

പത്ത് സീറ്റുള്ള ബി എസ് ഫോര്‍ വെഹിക്കിള്‍ ആണ് മൈന്‍ ഡിറ്റക്റ്റര്‍ , ഇതിന്റെ എ്ഞ്ചിന്‍ കപ്പാസിററി 6000 സി സി യാണ്, കുഴിബോംബുകള്‍ കണ്ടുപിടിക്കുന്നതിനുള്ള സെന്‍സറുകളടക്കം ഈ വണ്ടിയില്‍ ഘടിപ്പിച്ചിട്ടുണ്ട്. 42 മി മീറ്റര്‍ കനമുള്ള ബുളളറ്റ് പ്രൂഫ് ഗ്‌ളാസുകൊണ്ട് നിര്‍മിച്ച വിന്‍ഡോകള്‍, ആക്രമണ കാരികളെ  തകര്‍ക്കാന്‍ പത്ത്  ഫയറിംഗ് പോയിന്റുകള്‍ എന്നിവയും കുഴിബോംബ് ഡിറ്റക്റ്ററില്‍ ഉണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad