Friday, 5 May 2023

എന്‍.എച്ച് അന്‍വര്‍ അനുസ്മരണവും എന്റെ കണ്‍മണിക്ക് ഫസ്റ്റ് ഗിഫ്റ്റ് കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനവും ഏഴിന്


കാസര്‍കോട്: കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന എന്‍.എച്ച് അന്‍വറിന്റെ ഏഴാമത് അനുസ്മരണ പരിപാടി നാളെ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ (സിഒഎ) സിസിഎന്‍, എന്‍എച്ച് അന്‍വര്‍ ട്രസ്റ്റ് എന്നിവര്‍ സംയുക്തമായാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്.

പ്രശസ്ത പത്രപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തും. സിഒഎ സംസ്ഥാന പ്രസിഡന്റ് അബൂബക്കര്‍ സിദ്ദീഖ് അധ്യക്ഷത വഹിക്കും. എന്റെ കണ്‍മണിക്ക് ഫസ്റ്റ് ഗിഫ്റ്റ് കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ചടങ്ങില്‍ നിര്‍വഹിക്കും. കേരളാവിഷന്‍, സംസ്ഥാന സര്‍ക്കാരിന്റേയും ആരോഗ്യ വകുപ്പിന്റേയും അംഗീകാരത്തോടെ കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ജനിക്കുന്ന നവജാതശിശുക്കള്‍ക്ക് ആദ്യ സമ്മാനമായി ബേബി കിറ്റുകള്‍ വിതരണം ചെയ്യുന്ന കാരുണ്യ പദ്ധതിയാണ് എന്റെ കണ്‍മണിക്ക് ഫസ്റ്റ് ഗിഫ്റ്റ്. കാസര്‍കോട് ജില്ലയിലെ ഗിഫ്റ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് എറണാ ുളം വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റലാണ്.

എംഎല്‍എമാരായ എന്‍.എ നെല്ലിക്കുന്ന് എ.കെ.എം അഷ്‌റഫ്, കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ മുഖ്യാതിഥികളാകും. അന്‍വര്‍ ഓര്‍മ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ ആറു കേന്ദ്രങ്ങളില്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ഫണ്ട് സിഡ്കോ പ്രസിഡന്റ് കെ. വിജയകൃഷ്ണന്‍ കൈമാറും. കെസിബിഎല്‍ എംഡി പ്രജീഷ് അച്ചാണ്ടി കാരുണ്യ പദ്ധതിയെ കുറിച്ച് വിശദീകരിക്കും. എറണാകുളം വിപിഎസ് ലേക്ഷോര്‍ ആശുപത്രി എംഡി അഡ്വ. എസ്.കെ അബ്ദുള്ള ഫസ്റ്റ് ഗിഫ്റ്റുകള്‍ കൈമാറും.

എ.ഡി.എച്ച്.എസ് ഡോ. എ ജമാല്‍ അഹമ്മദ് ഏറ്റുവാങ്ങും. സി.ഒ.എ ജില്ലാ പ്രസിഡന്റ് ഹരീഷ് പി. നായര്‍, സി.സി.എന്‍ ചെയര്‍മാന്‍ കെ. പ്രദീപ് കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗം എം. ലോഹിതാക്ഷന്‍, ജില്ലാ സെക്രട്ടറി എം.ആര്‍ അജയന്‍, സി.സി.എന്‍ എം.ഡി ടിവി മോഹനന്‍, മേഖലാ സെക്രട്ടറി കെ. സുനില്‍കുമാര്‍ സംസാരിക്കും. അന്‍വര്‍ ഓര്‍മദിനമായ ഏഴിന് കേരളത്തിലെ 5000ലധികം വരുന്ന ഓപ്പറേറ്റര്‍മാര്‍ അവരുടെ നെറ്റ് വര്‍ക്കുകളില്‍ പതാക ഉയര്‍ത്തി കേബിള്‍ദിനം ആചരിക്കും.

Related Posts

എന്‍.എച്ച് അന്‍വര്‍ അനുസ്മരണവും എന്റെ കണ്‍മണിക്ക് ഫസ്റ്റ് ഗിഫ്റ്റ് കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനവും ഏഴിന്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.