Tuesday, 16 May 2023

ദേശീയപാത വികസനം: യാത്രാ ദുരിതത്തിന് പരിഹാരം വേണമെന്ന് മുസ്ലിം ലീഗ്




ചെര്‍ക്കള: നാഷണല്‍ ഹൈവേയുടെ പ്രവൃത്തി ഭാഗമായി തെക്കില്‍ പാലം മുതല്‍ നായന്മാര്‍മൂല വരെയുള്ള ഭാഗത്ത് ജനങ്ങള്‍ നേരിടുന്ന യാത്രാ ദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. പ്രവര്‍ത്തിയുടെ ഭാഗമായി റോഡ് വക്കില്‍ എടുത്തകുഴികളും ഇടിച്ചു വെച്ച മണ്‍ കൂന കളും വലിയ അപകട ങ്ങള്‍ക്ക് കാരണമായേ ക്കും. കൂടാതെ മറ്റു ഇടങ്ങളിലെന്നപോലെ സര്‍വ്വീസ് റോഡും എസ്റ്റിമേറ്റില്‍ ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്. മഴക്കാലമാകുന്നതോടെ താഴ്ന്ന പ്രദേശമായതിനാല്‍ ദുരിതത്തിന്റെ ആഴം വര്‍ധിക്കുമെന്നത് ജനങ്ങളെ വളരെയധികം ആശങ്കപ്പെടുത്തുകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

നാഷണല്‍ ഹൈവേ അതോറിറ്റി പ്രത്യേക ശ്രദ്ധചെലുത്തി ശാശ്വത പരിഹാരത്തിന് മുന്നിട്ടിറങ്ങിയില്ലെങ്കില്‍ ശക്തമായ സമരപ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ യോഗം തീരുമാനിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്് ജലീല്‍ എരുതുംകടവ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇഖ്ബാല്‍ പി.എ ചേരൂര്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് ഭാരവാഹികളായ ബിഎംഎ ഖാദര്‍, എ. അബൂബക്കര്‍, ഇഖ്ബാല്‍ ചായിന്റടി, കാദര്‍ പാലോത്ത്, ഒപി ഹനീഫ, അലി സി.എച്ച്, ഹാരിസ് തൈവളപ്പ് സംബന്ധിച്ചു.

Related Posts

ദേശീയപാത വികസനം: യാത്രാ ദുരിതത്തിന് പരിഹാരം വേണമെന്ന് മുസ്ലിം ലീഗ്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.