Type Here to Get Search Results !

Bottom Ad

ഷൊര്‍ണൂരില്‍ ട്രെയിനില്‍ യാത്രക്കാരന് കുത്തേറ്റു; പ്രതി പിടിയില്‍


കോഴിക്കോട്: ട്രെയ്‌നില്‍ സഞ്ചരിക്കുന്നതിനിടെ യാത്രക്കാരനെ കുത്തിപരിക്കേല്‍പ്പിച്ച് സഹയാത്രികന്‍. മരുസാഗര്‍ എക്‌സ്പ്രസ് ഷൊര്‍ണൂരിലെത്തിയപ്പോഴായിരുന്നു അക്രമം. പരപ്പനങ്ങാടി സ്വദേശി ദേവനാണ് കുത്തേറ്റത്.

വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് സഹയാത്രികന്‍ കുപ്പി ഉപയോഗിച്ച് കുത്തുകയായിരുന്നു. ദേവന്റെ കണ്ണിന് സമീപമാണ് കുത്തേറ്റത്. കുത്തിയ യാത്രക്കാരന്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആര്‍പിഎഫ് പിടികൂടി. ഗുരുവായൂര്‍ സ്വദേശി സിയാദ് ആണ് പിടിയിലായത്. പരുക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ല. പ്രതിയുടെ കൈയ്ക്കുംനും പരുക്കേറ്റു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad