Type Here to Get Search Results !

Bottom Ad

അഴിമതിയുടെ കല്ലിനും ടെട്രാപോഡിനും ഹൈക്കോടതി സ്റ്റേ


യു.കെ യൂസുഫാണ് കോടതിയെ സമീപിച്ചത്


തിരുവനന്തപുരം: അഴിമതിയുടെ കല്ലിനും ടെട്രാപോഡിനും ഹൈക്കോടതിയുടെ സ്റ്റേ. കടല്‍തീര സംരക്ഷണത്തിന്റെ പേരില്‍ വര്‍ഷങ്ങളായി ആയിരകണക്കിന് കോടി രൂപയുടെ അഴിമതിയായിരുന്നു ഉദ്യോഗസ്ഥര്‍ കേരളത്തില്‍ നടത്തികൊണ്ടിരുന്നത്. ഒരു ശാസ്ത്രീയ പഠനത്തിന്റെയും പിന്‍ബലമില്ലാതെ ഒരു വര്‍ഷത്തെ പോലും ഗ്യാരന്റിയില്ലാതെ വിഴിഞ്ഞത്തടക്കം പല പദ്ധതികളും മാസങ്ങള്‍ക്കകം തന്നെ കടലെടുത്തിരുന്നു. ഇതുകൊണ്ട് കടലിന്റെ ആഴം കുറയുകയും കല്ലിടിച്ച് ബോട്ടപകടം തുടര്‍ച്ചയാകുകയും ഇക്കാരണം കൊണ്ടുതന്നെ കല്ലും ടെട്രാപോഡും നാഷണല്‍ ഗ്രീന്‍ ട്രിബ്യുണല്‍ കോടതി നിരോധിക്കുകയും ചെയ്തു.

എന്‍.ജി.റ്റിയുടെ വിധിക്ക് വിരുദ്ധമായി അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ തിരുവനന്തപുരം മുതല്‍ മഞ്ചേശ്വരം വരെ പ്രവര്‍ത്തിക്കുകയും സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി നടത്തുകയുമായിരുന്നു. മത്സ്യ തൊഴിലാളികള്‍ക്കും തീരദേശ വാസികള്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ് ഹൈക്കോടതി വിധി, യു.കെ. യൂസഫാണ് ഹൈക്കോടതിയെ സമീപിച്ചത്. മുന്‍പ് പുഴകളും ഡാമുകളും മണ്ണ് മാറ്റി ശുദ്ധീകരിക്കാന്‍ നിയമപോരാട്ടം നടത്തിയിട്ടുണ്ട്. വളരെ ചെറിയ ചെലവില്‍ മനോഹരവും ശാശ്വതവുമായ ബദല്‍ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിക്കുകയും സൗജന്യമായി കാസര്‍ഗോഡ് നെല്ലിയ്ക്കുന്നില്‍ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.

ഈ ടെക്‌നോളജി മറ്റ് സ്ഥലങ്ങളിലും നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ പരിഗണനയില്‍ ആണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയില്‍ അറിയിച്ചിരുന്നു. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, അഹമ്മദ് ദേവര്‍ കോവില്‍, എം.എല്‍.എ. മാരായ എന്‍.എ. നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു, എം. വിന്‍സെന്റ്, ഇ. ചന്ദ്രശേഖരന്‍, എ.കെ.എം. അഷ്‌റഫ് തുടങ്ങിയ ജനപ്രതിനിധികളും ലക്ഷക്കണക്കിന് ജനങ്ങളും കാസര്‍കോട്ടെ ഈ പദ്ധതി സന്ദര്‍ശിക്കുകയും മറ്റു സ്ഥലങ്ങളില്‍ നടപ്പിലാക്കണമെന്ന് ഒരേ സ്വരത്തില്‍ അഭിപ്രായം ഉയര്‍ന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad