ബേക്കല്‍: കേരളത്തിലെ വിവിധ ജില്ലകളിലേക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന പ്രധാന കണ്ണിയായ നൈജീരിയന്‍ വനിത അറസ്റ്റില്‍. നൈജീരിയന്‍ സ്വദേശിനി ഹഫ്‌സ റിഹാനത്ത് ഉസ്മാന്‍ എന്ന ബ്ലെസിങ് ജോയി(22)യെയാണ് ബേക്കല്‍ ഡിവൈഎസ്പിയും സംഘവും ബംഗളൂരുവില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ഒരു മാസം മുമ്പ് കാറില്‍ മയക്കുമരുന്ന് കടത്തുമ്പോള്‍ ബേക്കല്‍ പൊലീസ്
അറസ്റ്റ് ചെയ്ത ദമ്പതികളായ ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തെ അബൂബക്കര്‍ ഭാര്യയും ബംഗളൂരു സ്വദേശിനിയുമായ അമീന അശ്ര എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ബംഗളൂരുവില്‍ നിന്ന് നൈജീരിയന്‍ പൗരയായ യുവതിയാണ് ഇവര്‍ക്ക് മയക്കുമരുന്ന് നല്‍കിയതെന്ന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ പൊലീസ് ബംഗളൂരു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഫ്‌ളാറ്റില്‍ നിന്ന് നൈജീരിയന്‍ സ്വദേശിനിയെ പിടികൂടിയത്.
കേരളത്തിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന നൈജീരിയൻ യുവതി അറസ്റ്റിൽ
4/
5
Oleh
evisionnews