മലപ്പുറം: താനൂര്‍ തൂവല്‍തീരത്ത് പൂരപ്പുഴയില്‍ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 13 ആയി. വിനോദയാത്രാ ബോട്ടാണ് മറിഞ്ഞത്. ബോട്ടില്‍ 35-ഓളം യാത്രക്കാരുണ്ടായിരുന്നു എന്നാണ് വിവരം. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. വൈകിട്ട് ഏഴു മണിയോടെയാണ് അപകടമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ഏഴുപേരെ രക്ഷപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. രാത്രിയായതിനാല്‍ വെളിച്ചക്കുറവ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. താനൂരിലും പരിസരങ്ങളിലുമുള്ളവരാണ് അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്നത്. ബോട്ട് ഇപ്പോഴും വെള്ളത്തിനടിയിലാണ്.
താനൂര്‍ ബോട്ടപകടം; മരണം 13 ആയി, രക്ഷാപ്രവര്‍ത്തനം തുടരുന്നു
4/
5
Oleh
evisionnews