താനൂര്‍: പരപ്പനങ്ങാടി- താനൂര്‍ നഗരസഭാ അതിര്‍ത്തിയിലുള്ള ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദ യാത്ര ബോട്ട് മുങ്ങി. ഒരു കുട്ടിയടക്കം അഞ്ച് പേര്‍ മരിച്ചെന്നാണ് വിവരം. നിരവധി പേരെ കാണാതായി. 35 ഓളം യാത്രികരുമായിട്ടാണ് ബോട്ട് മുങ്ങിയത്. ആറ് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
രക്ഷപ്പെടുത്തിയവരില്‍ പലരുടേയും നില ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നതെന്നാണ് പറയപ്പെടുന്നത്.
താനൂരില്‍ വിനോദയാത്രാ ബോട്ട് മുങ്ങി; അഞ്ച് മരണം, നിരവധി പേരെ കാണാതായി; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
4/
5
Oleh
evisionnews