കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിലും ഡോക്ടര്‍ക്ക് നേരെ ആക്രമണം. അപകടത്തില്‍ പരുക്കേറ്റ് എത്തിയ വട്ടേകുന്ന് സ്വദേശി ഡോയല്‍ ആണ് ആശുപത്രിയില്‍ അതിക്രമം നടത്തിയത്. തന്റെ മുഖത്തടിച്ച യുവാവ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡോക്ടര്‍ ഇര്‍ഫാന്‍ ഖാന്‍ വ്യക്തമാക്കി.
വനിതാ ജീവനക്കാരോട് അസഭ്യം പറയുകയും ബഹളം വയ്ക്കുകയും ചെയ്തു. അപകടത്തില്‍ പരിക്കേറ്റെത്തിയ യുവാവാണ് ഡോക്ടറെ ആക്രമിച്ചത്. രാത്രി പതിനൊന്നരയോടെയാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.
ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നും അങ്ങനെ അപകടമുണ്ടായി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ബന്ധുക്കളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഇയാള്‍ ഡോക്ടറെ ആക്രമിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഡോക്ടറുടെ മുഖത്തടിച്ചു, കൊല്ലുമെന്ന് ഭീഷണി; കളമശേരി മെഡിക്കല്‍ കോളജില്‍ രോഗിയുടെ ആക്രമണം
4/
5
Oleh
evisionnews