Thursday, 27 April 2023

ബൈക്കില്‍ കുട്ടികളുമായി യാത്ര; പിഴ ഒഴിവാക്കാന്‍ നിയമ ഭേദഗതിക്കു ഗതാഗത വകുപ്പ്


തിരുവനന്തപുരം: ഇരുചക്ര വാഹനത്തില്‍ രണ്ടു പേര്‍ക്കൊപ്പം പോകുന്ന കുട്ടിക്കു പിഴ ഈടാക്കാതിരിക്കാന്‍ നിയമ ഭേദഗതിക്കു കേന്ദ്രത്തെ സമീപിക്കാന്‍ ഗതാഗതവകുപ്പിന്റെ നീക്കം. ഇതു സംബന്ധിച്ച് ആലോചനയ്ക്കായി 10നു ഗതാഗത മന്ത്രി ഉന്നത തല യോഗം വിളിച്ചു. ഇരുചക്ര വാഹനത്തില്‍ 2 പേര്‍ക്കു മാത്രമേ യാത്ര ചെയ്യാനാകുവെന്നതു കേന്ദ്ര മോട്ടര്‍ വാഹന നിയമത്തിലെ വ്യവസ്ഥയാണ്. കേരളത്തില്‍ എഐ ക്യാമറ വന്നപ്പോള്‍ ഇരുചക്ര വാഹനത്തിലെ രക്ഷിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുന്ന കുട്ടിക്കു മൂന്നാമത്തെ യാത്രക്കാരനെന്ന കുറ്റം ചുമത്തിത്തുടങ്ങി. ഇതു വ്യാപകമായി പരാതിക്കിടയാക്കി. നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനു കേന്ദ്രത്തിനു മാത്രമേ സാധിക്കൂ. 12 വയസ്സില്‍ താഴെയുള്ള ഒരു കുട്ടിക്കു രക്ഷിതാക്കള്‍ക്കൊപ്പം ഹെല്‍മറ്റ് വച്ചു യാത്ര ചെയ്യാനുള്ള അനുമതി തേടാനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ നിയമ ഭേദഗതിയോ ഇളവോ തേടാനാണ് നീക്കം.

Related Posts

ബൈക്കില്‍ കുട്ടികളുമായി യാത്ര; പിഴ ഒഴിവാക്കാന്‍ നിയമ ഭേദഗതിക്കു ഗതാഗത വകുപ്പ്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.