എറണാകുളം: കുമ്പളങ്ങിയില്‍ യുവാവിനെ കുത്തിക്കൊന്നു. കുമ്പളങ്ങി സ്വദേശി അനില്‍കുമാര്‍ (32) ആണ് മരിച്ചത്. പേരിടല്‍ ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ ജിതിന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച നടന്ന പേരിടല്‍ ചടങ്ങില്‍ തര്‍ക്കമുണ്ടാകുകയും നാട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. എന്നാല്‍ രാത്രി 12 മണിയോടെ പഞ്ചായത്ത് ഗ്രൌണ്ട് പരിസരത്ത് വച്ച് ഇരുകൂട്ടരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് അനിലിന് കുത്തേറ്റത്.
പേരിടല്‍ ചടങ്ങുമായി ബന്ധപ്പെട്ട തര്‍ക്കം; യുവാവിനെ കുത്തിക്കൊന്നു
4/
5
Oleh
evisionnews