Type Here to Get Search Results !

Bottom Ad

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസ്: പ്രതിക്കെതിരേ യുഎപിഎ ചുമത്തിയേക്കും


കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ യുഎപിഎ ചുമത്തിയേക്കും. കോടതിയില്‍ ഹാജരാക്കും മുമ്പ് ഇതിന് തീരുമാനം ഉണ്ടാകും. സെക്ഷന്‍ 15, 16 എന്നിവയാണ് ചുമത്തുക. കേസില്‍ പ്രതി ഷഹറൂഖ് സെയ്ഫിയുടെ പ്രാഥമിക മൊഴി പുറത്ത് വന്നു. അക്രമം നടത്തിയത് എന്തിനെന്ന ചോദ്യത്തിന് തന്റെ ' കുബുദ്ധി' കൊണ്ടെന്നായിരുന്നു പ്രതിയുടെ മറുപടി. ഇയാളുടെ ഈ മൊഴി മുഖവിലക്കെടുക്കാനാവില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കേരളത്തില്‍ എത്തുന്നത് ആദ്യമായാണെന്നും ഷാറൂഖ് സെയ്ഫി പൊലീസിനോട് പറഞ്ഞു.

തീ വെപ്പിന് ശേഷം അതേ ട്രെയിനില്‍ തന്നെ കണ്ണൂരിലെത്തിയെന്നാണ് പ്രതിയുടെ മൊഴിയിലുള്ളത്. സംഭവശേഷം റെയില്‍വെ സ്റ്റേഷനില്‍ പൊലീസിന്റെ പരിശോധന നടക്കുമ്പോള്‍ ഒന്നാം നമ്പര്‍ ഫ്ലാറ്റ് ഫോമില്‍ ഒളിച്ചിരുന്നെന്നും ഇയാള്‍ പറഞ്ഞു. പുലര്‍ച്ചയോടെയാണ് രത്നഗിരിയിലേക്ക് പോയത്. ജനറല്‍ കമ്പര്‍ട്ട്മെന്റില്‍ ടിക്കറ്റ് എടുക്കാതെയാണ് യാത്ര ചെയ്തത്. അക്രമം നടത്തിയ ട്രെയിനില്‍ തന്നെയാണ് രക്ഷപ്പെട്ടതെന്ന മൊഴി ഗുരുതരമായ കാര്യമാണ്. പൊലീസ് ഇയാള്‍ക്കായി പരിശോധന നടത്തുമ്പോഴെല്ലാം ട്രെയിനിലും റെയില്‍വേസ്റ്റേഷനിലുമായി ഇയാള്‍ ഉണ്ടായിരുന്നു.

കേസില്‍ പ്രതി ഷഹറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു. കോഴിക്കോട്ടേക്കാണ് പ്രതിയെ എത്തിച്ചത്. മതിയായ സുരക്ഷയില്ലാതെയാണ് പ്രതിയെ കൊണ്ടുവന്നത്. സ്വകാര്യവാഹനത്തിലാണ് പ്രതിയെ കൊണ്ടുവന്നത്. ഒന്നരമണിക്കൂറോളം പ്രതിയെ കൊണ്ടുവന്ന വാഹനം പഞ്ചറായി റോഡില്‍ കിടന്നു. കണ്ണൂര്‍ കാടാച്ചിറയിലാണ് വാഹനം തകരാറിലായത്. പകരം ഏര്‍പാടാക്കിയ വാഹനം ബ്രേക്ഡൗണായി. പ്രതിക്കൊപ്പം മൂന്നുപൊലീസുകാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ആരുടെയും ശ്രദ്ധയിലേക്ക് എത്താതെ രഹസ്യമായി പ്രതിയെ കേരളത്തിലെത്തിക്കാനായിരുന്നു അന്വേഷണ സംഘത്തിന്റെ പദ്ധതി. തലപ്പാടി അതിര്‍ത്തി ചെക് പോസ്റ്റ് വരെ ഇന്നോവ കാറില്‍ ആയിരുന്നു പ്രതിയെ കൊണ്ടുവന്നത്. പിന്നീട് ഈ വാഹനം മാറ്റി ഫോര്‍ട്ടുണര്‍ കാറില്‍ പ്രതിയെ മാറ്റി കയറ്റി കാസര്‍കോട് അതിര്‍ത്തി കടന്നു. കണ്ണൂരില്‍ നിന്ന് ദേശീയ പാത ഒഴിവാക്കി കാര്‍ പോയത് മമ്മാക്കുന്ന് ധര്‍മ്മടം റൂട്ടിലാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad