Monday, 17 April 2023

കല്ലക്കട്ട മജ്മഇല്‍ റമസാന്‍ 27-ാം രാവ് ആത്മീയ സമ്മേളനത്തിന് തുടക്കമായി


വിദ്യനഗര്‍: വിശ്വാസി സമൂഹം ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുന്ന റമസാന്‍ 27-ാം രാവില്‍ കല്ലക്കട്ട മജ്മഇല്‍ ആയിരങ്ങള്‍ സംബന്ധിക്കുന്ന ആത്മീയ സമ്മേളനത്തിന് ബീഫാത്തിമ ബീവി മഖ്ബറ സിയാറത്തോട് കൂടി തുടക്കമായി. സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ ഹാജി മാന്യ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടക്കുന്ന കുടുംബ സംഗമത്തിന് അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ നേതൃത്വം നല്‍കും. നാലു മണിക്ക് ബുര്‍ദ മജ്‌ലിസ് ആരംഭിക്കും. ഇഫ്ത്താര്‍ സംഗമം, വിര്‍ദു ലത്തീഫ്, അവ്വാബീന്‍ നിസ്‌ക്കാരം. തസ്ബിഹ് നിസ്‌കാരം, ഖുര്‍ആന്‍ പാരായണം, ഹദ്ദാദ് റാത്തീബ്, ഇശാഅ്, തറാവിഹ്, വിത്‌റ് നിസ്‌കാരങ്ങള്‍, ഉല്‍ബോധനം, സ്വലാത്ത് മജ്‌ലിസ്, തൗബ തുടങ്ങിയ ആത്മീയ പരിപാടികള്‍ നടക്കും. പ്രഗത്ഭരായ നിരവധി സാദത്തുക്കളും പണ്ഡിതന്മാരും നേതക്കളും സംബന്ധിക്കും. സമാപന ദുആ മജ്ലിസിന് സയ്യിദ് മുഹമ്മദ് ഇബ്രാഹിം അല്‍ ഐദറൂസി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കും. അത്താഴ വിതരണത്തോട് കൂടി സമ്മേളനം സമാപിക്കും.

Related Posts

കല്ലക്കട്ട മജ്മഇല്‍ റമസാന്‍ 27-ാം രാവ് ആത്മീയ സമ്മേളനത്തിന് തുടക്കമായി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.