Type Here to Get Search Results !

Bottom Ad

മഅ്ദനിക്ക് ഇളവ് നല്‍കരുത്; സ്ഥിരം കുറ്റവാളിയെന്ന് കര്‍ണാടക സുപ്രിം കോടതിയില്‍


ഡല്‍ഹി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് ജാമ്യവയവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് കര്‍ണാടക. മഅ്ദനി സ്ഥിരം കുറ്റവാളിയെന്ന് കര്‍ണാടക ഭീകരവിരുദ്ധ സെല്‍ അറിയിച്ചു. ആയുര്‍വേദ ചികിത്സ നല്‍കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടില്ല. സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് കേസുണ്ടെന്നും കര്‍ണാടക ഭീകരവിരുദ്ധ സെല്‍ സുപ്രിം കോടതിയില്‍ പറഞ്ഞു. ജാമ്യവ്യവസ്ഥകളില്‍ ഇളവ് ആവശ്യപ്പെട്ട് മഅ്ദനി സമര്‍പ്പിച്ച ഹരജി ഇന്ന് പരിഗണിക്കാനിരിക്കവെയാണ് കര്‍ണാടകയുടെ നീക്കം. കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നാണ് മഅ്ദനിയുടെ ഹരജിയിലെ പ്രധാന ആവശ്യം. ആയുര്‍വേദ ചികിത്സ അനിവാര്യമാണ് . പിതാവിന്റെ ആരോഗ്യനില വഷളായതിനാല്‍ അദ്ദേഹത്തെ കാണണമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കേസ് വിചാരണ നടപടിയിലേക്കു നടക്കുന്നതിനാല്‍ കര്‍ണാടകയില്‍ ഇനി തടവില്‍ കഴിയേണ്ട കാര്യമില്ലെന്നും മഅ്ദനിക്കു വേണ്ടി ഹാജരായ അഡ്വ .ഹാരിസ് ബീരാന്‍ കഴിഞ്ഞ തവണ ചൂണ്ടിക്കാട്ടിയിരുന്നു.വിശദമായ വാദം കേള്‍ക്കാന്‍ വേണ്ടിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് കേസ് മാറ്റിയത്. കര്‍ണാടക സര്‍ക്കാര്‍ ഈ മാസം 17 വരെ സമയം ചോദിച്ചെങ്കിലും 13ന് ഹരജി പരിഗണിക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കുകയായിരുന്നു.

കേരളത്തിലെ വിവിധ ആശുപത്രികളിലെയും ബാംഗ്ലൂരുവിലെ സൗഖ്യ ഹോസ്പിറ്റല്‍, നാരായണ ഹൃദയാലയ തുടങ്ങി ആശുപത്രികളിലെയും വിദഗ്ദ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ തേടിയെങ്കിലും അവരെല്ലാവരും മഅ്ദനിയെ അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയമാക്കണമെന്ന് അഭിപ്രായപ്പെട്ടങ്കിലും കിഡ്നിയുടെ പ്രവര്‍ത്തനക്ഷമത (ക്രിയാറ്റിന്റെ അളവ് കൂടിയ സ്ഥിതി) വളരെ കുറഞ്ഞ സാഹചര്യത്തില്‍ ശസ്ത്രക്രിയക്ക് വിധേയമാകുക എന്നത് അതീവ സങ്കീര്‍ണമായിരിക്കും എന്നാണ് ഡോക്ടര്‍മാരുടെയും അഭിപ്രായം.സര്‍ജറിക്കും അതിന് മുമ്പുള്ളപരിശോധനകള്‍ക്കും വേണ്ടി നല്കപ്പെടുന്ന ഡൈ ഇന്‍ജക്ഷനുകള്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തനക്ഷമത കുറവായ കിഡ്നിയുടെ പ്രവര്‍ത്തനം നിശ്ചലമാകുമെന്ന സാഹചര്യം ഉണ്ടായേക്കാം എന്ന ഉപദേശമാണ് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി അടിയന്തിരമായി സുപ്രിം കോടതിയെ സമീപിച്ചത്.




Post a Comment

0 Comments

Top Post Ad

Below Post Ad