ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്ത് നൂറാം പതിപ്പിലേക്ക്. ഇതോടനുബന്ധിച്ച്100 രൂപയുടെ പ്രത്യേക സ്മാരക നാണയം പുറത്തിറക്കും. ഈ മാസം 30നാണ് നൂറാം എപ്പിസോഡ് പ്രക്ഷേപണം ചെയ്യുക. നാണയത്തിന്റെ ഒരുവശത്തു മന്‍ കി ബാത്തിന്റെ 100 എപ്പിസോഡിനെ അനുസ്മരിപ്പിക്കുന്ന ലോഗോയുണ്ടാകും. മൈക്രോഫോണും റേഡിയോ തരംഗങ്ങളും 2023 എന്ന വര്‍ഷവും ഇതില്‍ പതിച്ചിരിക്കും.
ഇംഗ്ലിഷിലും ദേവനാഗരിയിലും മന്‍ കി ബാത്ത് 100 എന്നും പതിക്കും. 35 ഗ്രാം ഭാരമുള്ള നാണയം ഭാഗികമായി വെള്ളിയില്‍ തീര്‍ത്തതാണ്. 2014 ഒക്ടോബര്‍ 3നായിരുന്നു മന്‍ കി ബാത്ത് പരിപാടിക്ക് നരേന്ദ്ര മോദി തുടക്കമിട്ടത്. പ്രധാനമന്ത്രി ജനങ്ങളുമായി നേരിട്ടു സംവദിക്കുന്ന പരിപാടിക്കു തുടക്കം മുതല്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. കേരളത്തിലെ അതിഗ്രാമീണ മേഖലയില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ പ്രസംഗത്തിനിടയിലെ പരാമര്‍ശമായും ഓണ്‍ എയറില്‍ അതിഥികളായും എത്തി.
പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് നൂറാം പതിപ്പില്‍; നൂറു രൂപയുടെ നാണയം പുറത്തിറക്കും
4/
5
Oleh
evisionnews