Saturday, 29 April 2023

'കേരള സ്റ്റോറി' ആശ്രയിക്കുന്നത് വി.എസ് അച്യുതാനന്ദനെ; സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി ലീഗ്


തിരുവനന്തപുരം: കേരള സ്റ്റോറി സിനിമയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ പ്രതിക്കൂട്ടിലാക്കി മുസ്ലിം ലീഗ്. വി.എസ് 2010ല്‍ നടത്തിയ പ്രസ്താവനയെ ഉദ്ധരിച്ച് പുറത്തിങ്ങാന്‍ പോകുന്ന സംഘ്പരിവാര്‍ അനുകൂല സിനിമ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ സാഹചര്യത്തില്‍ ആ അഭിപ്രായത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് സി.പി.എം വ്യക്തമാക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം ആവശ്യപ്പെട്ടു.

20വര്‍ഷം കൊണ്ട് കേരളത്തെ ഇസ്ലാമിക രാജ്യമാക്കാന്‍ വേണ്ടി ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റാനായി അവരിലെ ചെറുപ്പക്കാര്‍ പണിയെടുക്കുന്നുണ്ടെന്നുമാണ് 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് വി.എസ് പറഞ്ഞത്. കേരളത്തെ തീവ്രവാദത്തിന്റെ കേന്ദ്രമായും ഐ.എസ് റിക്രൂട്ട്മെന്റ് സെന്ററായും അവതരിപ്പിക്കുന്ന കേരള സ്റ്റോറി എന്ന സംഘ്പരിവാര്‍ സ്പോണ്‍സേഡ് സിനിമയില്‍ ഈ വാദം സമര്‍ത്ഥിക്കാന്‍ വേണ്ടി വി.എസിന്റെ പ്രസ്താവനയെ ആണ് ആശ്രയിച്ചിരിക്കുന്നതെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Related Posts

'കേരള സ്റ്റോറി' ആശ്രയിക്കുന്നത് വി.എസ് അച്യുതാനന്ദനെ; സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി ലീഗ്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.