Thursday, 27 April 2023

ബെദിരയില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ഞായറാഴ്ച


അണങ്കൂര്‍: ബെദിര പാണക്കാട് തങ്ങള്‍ മെമ്മോറിയല്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെയും യേനപ്പോയ ആയുര്‍വേദ മെഡിക്കല്‍ കോളജിന്റെയും കൊള്ളറകോടി നരങ്ങാഡി (മഞ്ചനാടി) മംഗളൂരു എന്നിവയുടെ നേതൃത്വത്തില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ഞായറാഴ്ച ബെദിര എയുപി സ്‌കൂളില്‍ നടക്കും. ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍, ഇഎന്‍ടി, ഗൈനക്കോളജി, കുട്ടികളുടെ ഡോക്ടര്‍, ഓര്‍ത്തോ, പഞ്ചകര്‍മ്മ കണ്ണ് പരിശോധന എന്നീ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. ക്യാമ്പ് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മുന്‍കൂട്ടി രജിസ്‌ട്രേഷനു സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടുക.

Related Posts

ബെദിരയില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ഞായറാഴ്ച
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.