Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രിമാരില്‍ ഏറ്റവും സമ്പന്നന്‍ ജഗന്‍; പിണറായിയും കോടിപതി


ന്യൂഡൽഹി: രാജ്യത്തെ മുഖ്യമന്ത്രിമാരിൽ ഏറ്റവും കൂടുതൽ ആസ്തിയുളളത് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജ​ഗൻമോഹൻ റെഡ്ഡിക്ക്. 510 കോടിയാണ് ജ​ഗൻമോഹൻ റെഡ്ഡിക്കുളളത്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പുറത്തുവിട്ട രാജ്യത്തെ മുഖ്യമന്ത്രിമാരുടെ ആസ്തി വിവരങ്ങൾ അടങ്ങിയ പട്ടികയിലാണ് ഇക്കാര്യമുളളത്.

രാജ്യത്തെ 30 മുഖ്യമന്ത്രിമാരിൽ 29 പേരും കോടിപതികളാണെന്നും പട്ടികയിൽ പറയുന്നു.അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു ആണ് ജ​ഗൻമോഹൻ റെഡ്ഡിക്ക് തൊട്ടുപിന്നിലുളളത്. 163 കോടി രൂപയാണ് പേമ ഖണ്ഡുവിന്റെ ആസ്തി. കേരളാ മുഖ്യമന്ത്രി പിണറായി വിജയനും കോടിപതികളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 1.18 കോടി രൂപയാണ് പിണറായി വിജയന്റെ ആസ്തി. സമ്പത്തിന്റെ കാര്യത്തിൽ ഏറ്റവും പിന്നിലുളളത് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ്. വെറും 15 ലക്ഷം രൂപ മാത്രമാണ് മമത ബാനർജിക്കുളളത്.

ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് ആണ് ആസ്തി കൂടുതലുളള മുഖ്യമന്ത്രിമാരിൽ മൂന്നാം സ്ഥാനത്ത്. 63 കോടി രൂപയാണ് നവീൻ പട്നായികിന്റേത്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ (1 കോടി) ആണ്, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ (3 കോടി), ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്​രിവാൾ (3 കോടി) ഏറ്റവു കൂടുതൽ സമ്പത്തുളളവരുടെ പട്ടികയിൽ താഴെയാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad