ഷാര്‍ജ: യുഎഇയിലെ ഖോര്‍ഫുഖാന്‍ ബോട്ട് അപകടത്തില്‍ കാസര്‍കോട് സ്വദേശി മരിച്ചു. നീലേശ്വരം അനന്തംപള്ള മഠത്തിന് സമീപത്തെ വിജയന്‍- ശ്യാമള ദമ്പതികളുടെ മകന്‍ വാഴവളപ്പില്‍ അഭിലാഷ് (37) ആണ് മരിച്ചത്. ഷാര്‍ജയിലെ കമ്പനിയില്‍ ഏഴു വര്‍ഷമായി ഹെല്‍പറായി ജോലി ചെയ്ത് വരികയായിരുന്നു. പെരുന്നാള്‍ ദിനത്തില്‍ ബോട്ട് യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. അപകടത്തില്‍ ഒരു കുട്ടി ഉള്‍പ്പടെ മൂന്നു മലയാളികള്‍ക്ക് പരിക്കേറ്റു. ഇതില്‍ തിരുവനന്തപുരം സ്വദേശിയായ കുട്ടിയുടെ നില ഗുരുതരമാണ്. 16 യാത്രക്കാരും രണ്ടു ജീവനക്കാരും അടക്കം 18 പേരാണ് ബോട്ടിലുണ്ടായിരുന്നത്. യാത്രക്കാരുടെ എണ്ണം കൂടിയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് വിവരം.
ഷാര്‍ജയില്‍ ബോട്ട് അപകടത്തില്‍ കാസര്‍കോട് സ്വദേശി മരിച്ചു
4/
5
Oleh
evisionnews