Type Here to Get Search Results !

Bottom Ad

ആഹ്ലാദത്തിന്റെ ചൂളംവിളി; വന്ദേഭാരത് എക്സ്പ്രസ് കാസര്‍കോട്ടെത്തി


കാസര്‍കോട്: ആഹ്ലാദത്തിന്റെ ട്രാക്കിലേറി വന്ദേഭാരത് എക്സ്പ്രസ് ഉച്ചയോടെ കാസര്‍കോട്ടെത്തി. ട്രയല്‍ റണ്ണിന്റെ ഭാഗമായാണ് വന്ദേഭാരത് ഇന്ന് കാസര്‍കോടിന്റെ ട്രാക്ക് തൊട്ടത്. ട്രെയിനിനെ സ്വീകരിക്കാന്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടേയും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ നേതൃത്വത്തില്‍ വന്‍ ജനാവലി റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു. കണ്ണൂര്‍ വരെയാണ് വന്ദേഭാരത് എക്സ്പ്രസിന്റെ സര്‍വീസ് ആദ്യം പ്രഖ്യാപിച്ചതെങ്കിലും കാസര്‍കോട്ടേക്കോ മംഗളൂരുവിലേക്കോ നീട്ടണമെന്നാവശ്യപ്പെട്ട് മുറവിളികള്‍ ഉയര്‍ന്നിരുന്നു. സര്‍വീസ് കാസര്‍കോട്ടേക്ക് നീട്ടിക്കൊണ്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രഖ്യാപനം അപ്രതീക്ഷിതമായി ഇന്നലെയാണ് ഉണ്ടായത്. തൊട്ടുപിന്നാലെ ട്രയല്‍ റണ്ണുമായി ട്രെയിന്‍ ഇന്ന് കാസര്‍കോട്ടെത്തിയത്. പാസഞ്ചേര്‍സ് അസോസിയേഷനുകളും വിവിധ സംഘടനകളും ട്രെയിനിന് വരവേല്‍പ്പ് നല്‍കി. 25 മുതലാണ് ട്രെയിനിന്റെ സ്ഥിര ഓട്ടം ആരംഭിക്കുക. പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad