ഉഡുപ്പി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ യാത്ര ചെയ്ത ഹെലികോപ്റ്ററിന് ബൈന്ദൂരില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ തീപിടിച്ചു. ഇന്ന് രാവിലെ ബൈന്ദൂരില്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ ഹെലിപാഡിന് തീപിടിക്കുകയായിരുന്നു. മുഖ്യമന്ത്രി അടക്കമുള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
അഗ്നിശമന സേനാംഗങ്ങള്‍ ഉടന്‍ തീയണച്ച ശേഷം മുഖ്യമന്ത്രി ബൊമ്മൈ അതേ ഹെലിപാഡിലൂടെ കൊല്ലൂരിലേക്ക് പുറപ്പെട്ടു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ രണ്ടാം പട്ടിക ബിജെപി പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബൊമ്മൈ ഹെലികോപ്ടര്‍ പര്യടനം ആരംഭിച്ചത്. ബൊമ്മൈ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും പ്രത്യേക പൂജ നടത്തുകയും ചെയ്തു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ യാത്ര ചെയ്ത ഹെലികോപ്റ്റര്‍ ബൈന്ദൂരില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ഹെലിപാഡിന് തീപിടിച്ചു
4/
5
Oleh
evisionnews